---
title: "ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ വാരാചരണത്തിന് ഇന്ന് തുടക്കമാകും"
english_title: "The hygiene week will begin today as part of the health awareness campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43817/the-hygiene-week-will-begin-today-as-part-of-the-health-awareness-campaign"
published_at: "2022-05-20T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62870a4a3a4d7_images (53).jpeg"
keywords: []
---

# ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ വാരാചരണത്തിന് ഇന്ന് തുടക്കമാകും

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ വാരാചരണത്തിന് ഇന്ന് തുടക്കമാകും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ വാരാചരണത്തിന് ഇന്ന് തുടക്കമാകും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ശുചീകരണം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം 22 മുതൽ 29 വരെ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടക്കും. പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ മുദ്രാവാക്യം. മഴ തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ മാസത്തിൽ എലിപ്പനിക്കെതിരെ ‘മൃത്യുഞ്ജയം’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43817/the-hygiene-week-will-begin-today-as-part-of-the-health-awareness-campaign)