---
title: "ലിങ്കിൽ തൊട്ടാൽ പെട്ടു"
english_title: "WhatsApp fake link for job vacancies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4386/whatsapp-fake-link-for-job-vacancies"
published_at: "2021-10-10T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616260d5a08e8_PicsArt_10-10-09.08.10.jpg"
keywords: []
---

# ലിങ്കിൽ തൊട്ടാൽ പെട്ടു

> **Lead Summary:** **

## Article Content

**

 30 മിനിറ്റ് മാത്രം ദിനംപ്രതി നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി, 3000 രൂപ സമ്പാദിക്കാം.**

ഇത് പോലെ നിങ്ങൾക്ക് വാട്സാപ്പ് മുഖേന എത്തുന്ന ഓഫാറുകൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ, എന്നാൽ ഇത് തട്ടിപ്പാണ്. വർക്ക് ഫ്രം ഹോം ജോലി അവസരങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ രീതി.

നിരവധിപേരാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. മെസ്സേജിന് താഴെ ഒരു ലിങ്കും തന്നിട്ടുണ്ടാവും. ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് അയാൽ നിങ്ങളുടെ വിലപ്പെട്ട ഡാറ്റയും കോണ്ടാക്ടുകളും പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാർക്ക് നമ്മുടെ ബാങ്ക് അക്കൗണ്ട്

 വിശദാംശങ്ങൾ ലഭിക്കുക മാത്രമല്ല, വാട്സ് അക്കൗണ്ട് ലോഗൗട്ട് ചെയ്യപ്പെടാനും ഇടയുണ്ട്.

ഇത്തരത്തിലുള്ള മെസ്സേജുകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാക്യങ്ങളും നിയതമായ രീതിയിൽ ആയിരിക്കില്ല. അത് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയണം, കൃത്യമായ ഉറവിടത്തിൽ നിന്നല്ല ഇത്തരം മെസ്സേജുകൾ വരുന്നതെന്ന്. പ്രശസ്തരായ പല കമ്പനികളുടെയും പേരിലായിരിക്കും മെസ്സേജ് വരുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.

ഇങ്ങനെയുള്ള മെസ്സേജുകൾ ലഭിച്ചാൽ അവഗണിക്കുക. ഏത് കോണ്ടാക്ടിൽ നിന്നാണോ ലഭിച്ചത് ആ നമ്പറിനെ ബ്ലോക്ക് ചെയ്യുക. തട്ടിപ്പിനെതിരെ അടുത്തുള്ള സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകാവുന്നതാണ്.

 സംശയാസ്പദമായ മെസ്സേജുകളും മറ്റും ലഭിച്ചാൽ സത്യമെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം മറ്റുള്ളവരിലേക്ക് എത്തിക്കാൻ പാടുള്ളു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4386/whatsapp-fake-link-for-job-vacancies)