---
title: "കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം:രണ്ട്  മരണം "
english_title: "Two killed in Kannur road mishap"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43861/two-killed-in-kannur-road-mishap"
published_at: "2022-05-20T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62873b0a78ed5_Picsart_22-05-20_12-23-28-184.jpg"
keywords: []
---

# കണ്ണൂര്‍ പള്ളിക്കുളത്ത് വാഹനാപകടം:രണ്ട്  മരണം 

> **Lead Summary:** കണ്ണൂര്‍: പള്ളിക്കുളത്ത് വാഹനാപകടം രണ്ട് മരണം. പള്ളിക്കുളത്ത് ബൈക്കിനു പിന്നില്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം. കാമത്ത് സിറാമിക്‌സിനു മുന്നിലാണ് അപകടം നടന്നത്. ചെട്ടിപീടിക സ്വദേശികളായ മഹേഷ് ബാബു, ആഗ്നേയ് എന്നിവരാണ് മരിച്ചത്.

## Article Content

കണ്ണൂര്‍: പള്ളിക്കുളത്ത് വാഹനാപകടം രണ്ട് മരണം. പള്ളിക്കുളത്ത് ബൈക്കിനു പിന്നില്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം. കാമത്ത് സിറാമിക്‌സിനു മുന്നിലാണ് അപകടം നടന്നത്. ചെട്ടിപീടിക സ്വദേശികളായ മഹേഷ് ബാബു, ആഗ്നേയ് എന്നിവരാണ് മരിച്ചത്.

ഇവര്‍ മുത്തച്ഛനും ചെറുമകനുമാണ്. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരണപെട്ടു. മൃതദേഹം കൊയിലി ആസ്പത്രിയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43861/two-killed-in-kannur-road-mishap)