---
title: "സിൽവർ ലൈൻ ഭാവി കേരളത്തിനായുള്ള ഈടുവെപ്പെന്ന് മുഖ്യമന്ത്രി"
english_title: "CM says Silver Line is a commitment for the future of Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43868/cm-says-silver-line-is-a-commitment-for-the-future-of-kerala"
published_at: "2022-05-20T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628740daa139e_arun_220921_vijjyn.jpg"
keywords: []
---

# സിൽവർ ലൈൻ ഭാവി കേരളത്തിനായുള്ള ഈടുവെപ്പെന്ന് മുഖ്യമന്ത്രി

> **Lead Summary:** ഭാവി കേരളത്തിനായുള്ള ഈടുവെപ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പുറത്തുവിട്ട സന്ദേശത്തിലാണ് സർക്കാരിന്റെ മുഖ്യപരിഗണന സിൽവർ ലൈൻ തന്നെയാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിക്കുന്നത്.

## Article Content

ഭാവി കേരളത്തിനായുള്ള ഈടുവെപ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പുറത്തുവിട്ട സന്ദേശത്തിലാണ് സർക്കാരിന്റെ മുഖ്യപരിഗണന സിൽവർ ലൈൻ തന്നെയാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിക്കുന്നത്.

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവെപ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കുള്ള അനുമതി കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്.ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമങ്ങൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശപാത, വയനാട് തുരങ്കപാത, വാട്ടർമെട്രോ, സിറ്റി ഗ്യാസ്, ജലപാതാ വികസനം, ലൈഫ് പദ്ധതി, വൈദ്യുത പദ്ധതികൾ, കൊച്ചി-പാലക്കാട്, കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴികൾ, കാരുണ്യ, സഹകരണ രംഗത്തെ വിവിധ സ്ഥാപനങ്ങൾ, വിദ്യാഭ്യാസരംഗത്തെ പദ്ധതി, പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണം, ഐടി പദ്ധതികൾ, കെ ഫോൺ, തുടങ്ങി തുടങ്ങിയതും പൂർത്തീകരിച്ചതും നിലവിൽ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43868/cm-says-silver-line-is-a-commitment-for-the-future-of-kerala)