---
title: "ആശിഷ് മിശ്രയുടെ അറസ്റ്റ് - കലാപശ്രമം, കൊലപാതകം ഉള്‍പ്പെടെ വകുപ്പുകള്‍"
english_title: "ashish misra arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4389/ashish-misra-arrested"
published_at: "2021-10-10T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626516b510c_ashish mishra .jpg"
keywords: []
---

# ആശിഷ് മിശ്രയുടെ അറസ്റ്റ് - കലാപശ്രമം, കൊലപാതകം ഉള്‍പ്പെടെ വകുപ്പുകള്‍

> **Lead Summary:** ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ശനിയാഴ്ച പോലീസ് മുമ്ബാകെ കീഴടങ്ങിയ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം രാത്രി 11.30-ഓടെയാണ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ മജിസ്ട്രേറ്റിനു മുമ്ബില്‍ ഹാജരാക്കി. ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി. ഐ.ജി. പറഞ്ഞു. കൊലപാതകം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

## Article Content

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ശനിയാഴ്ച പോലീസ് മുമ്ബാകെ കീഴടങ്ങിയ ആശിഷിനെ 12 മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം രാത്രി 11.30-ഓടെയാണ് അറസ്റ്റുചെയ്തത്. അദ്ദേഹത്തെ മജിസ്ട്രേറ്റിനു മുമ്ബില്‍ ഹാജരാക്കി. ചോദ്യംചെയ്യലിന് സഹകരിക്കാത്തതിനാലാണ് അറസ്റ്റെന്ന് ഡി. ഐ.ജി. പറഞ്ഞു. കൊലപാതകം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

വെള്ളിയാഴ്ച ഹാജരാകാനാണ് പോലീസ് ആദ്യം സമന്‍സ് നല്‍കിയതെങ്കിലും ആശിഷ് എത്തിയില്ല. നേപ്പാളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച വീണ്ടും സമന്‍സയച്ചു. സംഭവത്തില്‍ യു.പി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയായിരുന്നു ആശിഷ് കീഴടങ്ങിയത്.

കര്‍ഷകസമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന. അതു തെളിയിക്കാനായി മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാലിതൊന്നും ആ സമയം ആശിഷ് എവിടെയായിരുന്നെന്ന് കൃത്യമായി തെളിയിക്കാന്‍ പര്യാപ്തമല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4389/ashish-misra-arrested)