---
title: "ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പൊതുസഭ സഘടിപ്പിച്ചു "
english_title: "The General Assembly was convened under the leadership of the CDS"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43911/the-general-assembly-was-convened-under-the-leadership-of-the-cds"
published_at: "2022-05-20T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628767b1a0ce6_Picsart_22-05-20_15-33-34-054.jpg"
keywords: []
---

# ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പൊതുസഭ സഘടിപ്പിച്ചു 

> **Lead Summary:** ശ്രീകണ്ഠപുരം: നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ റോയൽ ട്രെസ്റ്റ് ഹാളിൽ വെച്ച് സിഡിഎസിന്റെ പൊതുസഭ ചേർന്നു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി. ഫിലോമിന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

## Article Content

ശ്രീകണ്ഠപുരം: നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ റോയൽ ട്രെസ്റ്റ് ഹാളിൽ വെച്ച് സിഡിഎസിന്റെ പൊതുസഭ ചേർന്നു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി. ഫിലോമിന ടീച്ചർ ഉദ്‌ഘാടനം ചെയ്തു.

സിഡിഎസ് ചെയർപേഴ്സൺ എ.ഓമന അധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ സെക്രട്ടറി കെ പി ലക്ഷ്മണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഡിഎസ് ഇന്റെർണൽ ഓഡിറ്റർ, എക്സ് ഒഫീഷ്യോ തെരഞ്ഞെടുപ്പ് നടത്തി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ നിഷിത റഹ്മാൻ,ആലിസ് ജെയിംസ്, മീന പി ,ഷീന എം വി , ഭവാനി എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ രജിത ടി പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43911/the-general-assembly-was-convened-under-the-leadership-of-the-cds)