---
title: "ലളിതകലാ അക്കാദമിയുടെ ദേശീയ വുഡ് കാര്‍വിംഗ് ക്യാമ്പ് ശ്രീകണ്ഠാപുരത്ത് "
english_title: "National Wood Carving Camp of Lalithakala Academy, Srikantapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43919/national-wood-carving-camp-of-lalithakala-academy-srikantapuram"
published_at: "2022-05-20T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62876dc81a3bc_Picsart_22-05-20_15-59-44-934.jpg"
keywords: []
---

# ലളിതകലാ അക്കാദമിയുടെ ദേശീയ വുഡ് കാര്‍വിംഗ് ക്യാമ്പ് ശ്രീകണ്ഠാപുരത്ത് 

> **Lead Summary:** ശ്രീകണ്ഠപുരം: ലളിതകലാ അക്കാദമിയുടെ ദേശീയ വുഡ് കാര്‍വിംഗ് ക്യാമ്പ് ശ്രീകണ്ഠപുരത്ത്. സജി ചെറിയാന്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ വുഡ് കാര്‍വിംഗ് ക്യാമ്പ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

ശ്രീകണ്ഠപുരം: ലളിതകലാ അക്കാദമിയുടെ ദേശീയ വുഡ് കാര്‍വിംഗ് ക്യാമ്പ് ശ്രീകണ്ഠപുരത്ത്. സജി ചെറിയാന്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ വുഡ് കാര്‍വിംഗ് ക്യാമ്പ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

ശ്രീകണ്ഠാപുരം കെജിഎസ് കലാഗ്രാമത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ 20 ആര്‍ട്ടിസ്റ്റുകളാണ് പങ്കെടുക്കുന്നത്. 'റിസര്‍ജന്‍സ് 22' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പിന്‍റെ ഉദ്ഘാടനചടങ്ങില്‍ ശ്രീകണ്ഠാപുരം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. കെ വി ഫിലോമിന അധ്യക്ഷത വഹിച്ചു.

പാരമ്പര്യ ശില്‍പ്പികള്‍ തങ്ങളുടെ പരിചയ സമ്പത്ത് ക്യാമ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. തുടക്കക്കാര്‍ മുതല്‍ മുതിര്‍ന്ന കലാകാന്‍മാര്‍ വരെ ഈ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്ന് ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് ഗ്ലോബൽ വിഷനോട് പറഞ്ഞു.   കലാ നിരൂപകര്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ കലയോട് താല്പര്യമുള്ള മറ്റ് വ്യക്തികള്‍ തുടങ്ങിയവര്‍ ഇതില്‍ സംബന്ധിക്കുന്നുണ്ട്.

മുരളി ചീരോത്ത് സ്വാഗതവും അക്കാദമി സെക്രട്ടറി എം ബാലമുരളീകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി. വൈസ് ചെയര്‍മാന്‍ എബി എം ജോസഫ് ക്യാമ്പിലെ അംഗങ്ങള്‍ക്കുള്ള കലാ സാമഗ്രികള്‍ വിതരണം ചെയ്തു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്‍റ് വി പി മോഹനന്‍, ശ്രീകണ്ഠാപുരം നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫിന ടീച്ചര്‍, നഗരസഭാംഗം മിനി സജീവന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ആന്‍റ്റോ ജോര്‍ജ്, ബാലഗോപാല്‍ ബെത്തൂര്‍, ജിജി സക്കറിയ, ഹെലേന മെറിന്‍ ജോസഫ്, മധു കെ വി, മെര്‍ലിന്‍ മോളി, പ്രദീപ് കമ്പത്താളി, പ്രേംകുമാര്‍ പി എല്‍, രാജശേഖരന്‍ നായര്‍, രാജേഷ് റാം രാജേഷ് തച്ചന്‍, രഞ്ജു മോള്‍ സി, രജനി എസ് , സുനില്‍ കുട്ടന്‍, സൂരജ് വി എസ്, സുനില്‍ തിരുവാണിയൂര്‍, സുശാന്ത് കുമാര്‍ മഹാറാണ, ടെന്‍സിങ് ജോസഫ്, വൈശാഖ് കെ എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43919/national-wood-carving-camp-of-lalithakala-academy-srikantapuram)