---
title: "മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു"
english_title: "santhosh balakrishnan passes away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4392/santhosh-balakrishnan-passes-away"
published_at: "2021-10-10T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616269812da07_snatosh balakrisnan.jpg"
keywords: []
---

# മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃതാ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം സൂര്യാ ടിവി ന്യൂസ് വിഭാഗത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച സന്തോഷ് കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു.

## Article Content

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃതാ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പിആആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം സൂര്യാ ടിവി ന്യൂസ് വിഭാഗത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച സന്തോഷ് കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു.

ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥത ഉണ്ടായി ആശുപത്രിയില്‍ പോയി. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി. മൃതദേഹം 5.45 മുതല്‍ 6.20 വരെ അമൃതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശമായ എറണാകുളം കിഴക്കമ്ബലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4392/santhosh-balakrishnan-passes-away)