---
title: "വിജയ് ബാബു യുഎഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന  "
english_title: "Vijay Babu next step Red Corner Notice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43924/vijay-babu-next-step-red-corner-notice"
published_at: "2022-05-20T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628773d2eb24b_vijay-babu.1.1628422.jpg"
keywords: []
---

# വിജയ് ബാബു യുഎഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന  

> **Lead Summary:** ലൈംഗിക പീഡനക്കേസിലെ പ്രതിയായ വിജയ് ബാബു യുഎഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോൾ പുറത്തുപറയാൻ സാധിക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. 

## Article Content

ലൈംഗിക പീഡനക്കേസിലെ പ്രതിയായ വിജയ് ബാബു യുഎഇയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഏത് രാജ്യത്തേക്കാണ് വിജയ് ബാബു കടന്നതെന്ന വിവരം ഇപ്പോൾ പുറത്തുപറയാൻ സാധിക്കില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. 

വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയ കാര്യം ആ രാജ്യത്തെയും എംബസിയെയും അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം വഴി അതാത് എംബസികളെ വിവരം അറിയിച്ചിട്ടുണ്ട്. യാത്രാരേഖ റദ്ദായ സാഹചര്യത്തിൽ ഏത് രാജ്യത്താണെങ്കിലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

മെയ് 19ന് ഹാജരാകുമെന്നാണ് വിജയ് ബാബു നേരത്തെ പോലീസിന് മറുപടി നൽകിയിരുന്നത്. ഇതിൽ വീഴ്ച വരുത്തിയതിനാലാണ് പാസ്‌പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്. ബിസിനസ് ടൂറിലാണെന്നും മേയ് 24ന് തിരിച്ചെത്തുമെന്നുമാണ് വിജയ് ബാബു പാസ്‌പോർട്ട് ഓഫീസർക്ക് നൽകിയ മറുപടി. ആ തീയതിക്കുള്ളിലും നാട്ടിലെത്തിയെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കുമെന്നും പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43924/vijay-babu-next-step-red-corner-notice)