---
title: "എക്കാലവും സർക്കാരിന് സഹായിക്കാനാകില്ല; കെഎസ്ആർടിസി ശമ്പള വിഷയത്തിൽ ധനമന്ത്രി"
english_title: "Minister of Finance on the issue of KSRTC salaries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43929/minister-of-finance-on-the-issue-of-ksrtc-salaries"
published_at: "2022-05-20T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62877a90873f0_Screenshot_20220520_164356.jpg"
keywords: []
---

# എക്കാലവും സർക്കാരിന് സഹായിക്കാനാകില്ല; കെഎസ്ആർടിസി ശമ്പള വിഷയത്തിൽ ധനമന്ത്രി

> **Lead Summary:**  തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. എക്കാലവും സർക്കാരിന് ധനസഹായം നൽകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്തതുകൊണ്ടല്ല ജീവനക്കാർക്ക് ശമ്പളം നൽകാത്തത്.

## Article Content

 തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. എക്കാലവും സർക്കാരിന് ധനസഹായം നൽകാനാകില്ലെന്ന് മന്ത്രി പറഞ്ഞു. സമരം ചെയ്തതുകൊണ്ടല്ല ജീവനക്കാർക്ക് ശമ്പളം നൽകാത്തത്.

പെട്ടിയിൽ പണം ഇല്ലാത്തതു കൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. ശമ്പള വിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നൽകി. സംസ്ഥാനം ഇതുവരെ കടക്കെണിയിൽ വീണിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.

നേരത്തെ ഗതാഗത മന്ത്രിയും സമാന പരാമർശം നടത്തിയിരുന്നു. ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ സിഐടിയു അടക്കം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ധനമന്ത്രിയും ഇക്കാര്യം ആവർത്തിക്കുന്നത്.     

പൊതുമേഖലയുടെ നിയന്ത്രണവും ഉത്തരവാദിത്വവും സർക്കാരിനാണെന്ന നിലപാടാണ് സിഐടിയു ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജീവനക്കാർക്ക് ഇന്ന് മുതൽ ശമ്പളം വിതരണം ചെയ്‌തേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43929/minister-of-finance-on-the-issue-of-ksrtc-salaries)