---
title: "സംസ്ഥാനത്ത് കുതിച്ചുയർന്ന്  ഇറച്ചിക്കോഴി വില"
english_title: "chicken price kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4393/chicken-price-kerala"
published_at: "2021-10-10T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626af4b4a05_chicken price.jpg"
keywords: []
---

# സംസ്ഥാനത്ത് കുതിച്ചുയർന്ന്  ഇറച്ചിക്കോഴി വില

> **Lead Summary:** സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120 - 135 രൂപ വരെയും ഇറച്ചിക്ക് 170-190 വരെയുമായിരുന്നു വില.

## Article Content

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120 - 135 രൂപ വരെയും ഇറച്ചിക്ക് 170-190 വരെയുമായിരുന്നു വില.

കോഴിക്കുഞ്ഞുങ്ങളുടെ വിലയും കൂടി. ഇപ്പോള്‍ മുപ്പത് രൂപ വരെ നല്‍കണം. നേരത്തെ 15, 20 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. കോഴിത്തീറ്റയുടെ വിലയും കുത്തനെ ഉയര്‍ന്നു. ചാക്ക് ഒന്നിന് 300 രൂപയുടെ വര്‍ദ്ധനവുണ്ടായി. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4393/chicken-price-kerala)