---
title: "നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച്  താഴ്ചയിലേക്ക് പതിച്ചു : അപകടം ഒഴിവായത് തലനാരിഴയ്ക്ക് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43935/accident"
published_at: "2022-05-20T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62878091c4e09_Screenshot_20220520-171311.png"
keywords: []
---

# നിയന്ത്രണം വിട്ട ലോറി ബൈക്കിലും കാറിലും ഇടിച്ച്  താഴ്ചയിലേക്ക് പതിച്ചു : അപകടം ഒഴിവായത് തലനാരിഴയ്ക്ക് 

> **Lead Summary:** **മൂവാറ്റുപുഴ**: മൂവാറ്റുപുഴ എംസി റോഡിലെ ഉന്നകുപ്പയില്‍ ലോറിയും,ബൈക്കും, കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും,തുടര്‍ന്ന് കാറിലും ഇടിക്കുകയായിരുന്നു.

## Article Content

**മൂവാറ്റുപുഴ**: മൂവാറ്റുപുഴ എംസി റോഡിലെ ഉന്നകുപ്പയില്‍ ലോറിയും,ബൈക്കും, കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം.മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന ലോറി നിയന്ത്രണം വിട്ട് കൂത്താട്ടുകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിലും,തുടര്‍ന്ന് കാറിലും ഇടിക്കുകയായിരുന്നു.

ബൈക്കിലിടിച്ച ശേഷം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് കാറുമായി കൂട്ടിയിടിച്ച്‌ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് താഴ്ചയിലേക്ക് പതിച്ചു. കാറില്‍ കുട്ടികളടക്കം ആറ് യാത്രക്കാരുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവല്ലയ്ക്കുപോകുകയായിരുന്ന തിരുവല്ല സ്വദേശിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. ലോറി ഡ്രൈവറേയും ബൈക്ക്,കാര്‍ യാത്രക്കാരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസും, അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43935/accident)