---
title: "കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 220 കിലോ ഹെറോയിന്‍ പിടികൂടി"
english_title: "Big drug bust in Kochi; 220 kg of heroin seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43936/big-drug-bust-in-kochi-220-kg-of-heroin-seized"
published_at: "2022-05-20T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287813722356_images (54).jpeg"
keywords: []
---

# കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 220 കിലോ ഹെറോയിന്‍ പിടികൂടി

> **Lead Summary:** **കൊച്ചി :**കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 220 കിലോ ഹെറോയിന്‍ പിടികൂടി.

## Article Content

**കൊച്ചി :**കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 220 കിലോ ഹെറോയിന്‍ പിടികൂടി.

തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

DRI യും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്യുന്നു.ഒഡീഷയില്‍ ഗുഡ്‌സ് ട്രെയിനിടിച്ച്‌ 3 ആനകള്‍ ചരിഞ്ഞു

ഒഡീഷയിലെ കിയോഞ്ജറില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച്‌ രണ്ട് ആനക്കുട്ടികള്‍ ഉള്‍പ്പെടെ 3 ആനകള്‍ ചരിഞ്ഞു. റെയില്‍വേ ലൈനുകള്‍ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്ബയിര് കയറ്റി വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചമ്ബുവ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ബന്‍സ്പാനി റെയില്‍വേ ലൈന്‍ ഏരിയയ്ക്ക് സമീപമാണ് അപകടം.

22 ആനകളുടെ കൂട്ടം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തുടര്‍ന്ന് ആനക്കൂട്ടം അക്രമാസക്തരാവുകയും, രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു കുട്ടിയാന സംഭവസ്ഥലത്തും, മറ്റൊരു ആനക്കുട്ടിയും ഒരു പെണ്‍ ആനയും വെള്ളിയാഴ്ച രാവിലെയുമാണ് ചരിഞ്ഞത്.

പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ട്രെയിനുകള്‍ 25 കിലോമീറ്റര്‍ വേഗതത്തില്‍ മാത്രമേ കടന്നു പോകാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കടുത്ത ഇരുട്ട് മൂലമാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43936/big-drug-bust-in-kochi-220-kg-of-heroin-seized)