---
title: "ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി കടയുടമ വെടിയേറ്റ് മരിച്ചു"
english_title: "The shop owner was shot dead on his way home after work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43937/the-shop-owner-was-shot-dead-on-his-way-home-after-work"
published_at: "2022-05-20T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628783229fc5d_Screenshot_20220520-172346.png"
keywords: []
---

# ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി കടയുടമ വെടിയേറ്റ് മരിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി**: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി കടയുടമ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ദര്യഗഞ്ചിലാണ് സംഭവം ഉണ്ടായത്.മൊയ്നുദ്ദീന്‍ ഖുറൈഷി എന്നയാളാണ് കൊല്ലപ്പെട്ടത്.ശബരി ദര്‍ഗക്ക് സമീപം ഇരുചക്ര വാഹന വര്‍ക്ക് ഷോപ്പില്‍ നടത്തിവരികയായിരുന്നു മൊയ്നുദ്ദീന്‍.

## Article Content

**ന്യൂഡല്‍ഹി**: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി കടയുടമ വെടിയേറ്റ് മരിച്ചു. ഡല്‍ഹിയിലെ ദര്യഗഞ്ചിലാണ് സംഭവം ഉണ്ടായത്.മൊയ്നുദ്ദീന്‍ ഖുറൈഷി എന്നയാളാണ് കൊല്ലപ്പെട്ടത്.ശബരി ദര്‍ഗക്ക് സമീപം ഇരുചക്ര വാഹന വര്‍ക്ക് ഷോപ്പില്‍ നടത്തിവരികയായിരുന്നു മൊയ്നുദ്ദീന്‍.

കടയടച്ച ശേഷം രാത്രി പത്തോടെ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ മൊയ്നുദ്ദീന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ബുള്ളറ്റ് മൊയ്നുദ്ദീന്‍റെ വയറ്റിലും മറ്റൊന്ന് പുറകിലുമാണ് പതിച്ചിരിക്കുന്നത്. അക്രമികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43937/the-shop-owner-was-shot-dead-on-his-way-home-after-work)