മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ
May 20, 2022 05:34 PM | By Niranjana

കണ്ണൂർ : ജില്ലയിൽ മഴശക്തി പ്രാപിച്ചതോടെ മഴക്കാലരോഗങ്ങളും, ഉരുൾപൊട്ടൽ, വെളളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളും ഉണ്ടാവാൻ സാധ്യതയുളളതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
ജലദോഷപ്പനി അഥവാ വൈറൽ പനി: ജലദോഷപ്പനിയുളളവർ വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിന് വെളളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ എളുപ്പം ദഹിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയും വേണം. ആവശ്യമെങ്കിൽ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.

എലിപ്പനി
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതും മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ആയതിനാൽ തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ആവശ്യമായ പ്രതിരോധ ചികിത്സ സ്വീകരിക്കണം.
ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 100 മി.ഗ്രാം രണ്ട് ഗുളികകൾ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ആറ്-എട്ട് ആഴ്ചവരെ ആഴ്ചയിലൊരിക്കൽ വീതം തുടർച്ചയായി ഗുളികകൾ കഴിക്കാവുന്നതാണ്. ഈ ജോലിതുടരുന്നുണ്ടെങ്കിൽ ചെറിയ ഒരു ഇടവേളക്ക്ശേഷം (രണ്ട് ആഴ്ചയ്ക്ക് ശേഷം) വീണ്ടും ഗുളികകൾ കഴിക്കേണ്ടതാണ്.

ലക്ഷണങ്ങളും രോഗ പകർച്ചയും:
ക്ഷീണത്തോടെയുളള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്ര കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്.
മൂത്രം വഴി മണ്ണിലും വെളളത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാവുന്നത്. വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെളളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവർക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതകളേറെയാണ്.

ഡെങ്കിപ്പനി
മഴക്കാലമായതോടെ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്്.
പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈ കൊതുകുകളുടെ പ്രജനനം തടയാൻ നാം ശ്രദ്ധിക്കണം.

ഈഡിസ് കൊതുകകൾ സാധാരണ മുട്ടയിട്ട് വളരുന്ന ചിരട്ട, ടയർ, കുപ്പി, ഉരകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, വെളളം കെട്ടി നിൽക്കാവുന്ന മറ്റു സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്‌ക്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയിൽ വെക്കുന്ന പാത്രം, പൂക്കൾ / ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയിൽ നിന്നും ആഴ്ചയിലൊരിക്കൽ വെളളം ഊറ്റിക്കളയുക.
ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമെന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ, കൊതുക് വലയോ അല്ലെങ്കിൽ സാധാരണ തുണിയോ മറ്റോ ഉപയോഗിക്കാം. ഇവയിലെ വെളളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞ് ഉൾവശം ഉരച്ചുകഴുകി ഉണക്കിയശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകൾ മണ്ണിട്ടുമൂടുക. വാഴപ്പോളകളിലും പൈനാപ്പിൾ ചെടിയുടെ പോളകളിലും വെളളംകെട്ടി കിടക്കാൻ അനുവദിക്കരുത്. റബ്ബർ തോട്ടങ്ങളിൽ റബ്ബർ പാൽ ശേഖരിക്കുവാൻ വെച്ച ചിരട്ട / കപ്പ് എന്നിവ കമിഴ്ത്തി വെക്കുക. അടയ്ക്ക തോട്ടങ്ങളിലെ പാള വെളളം കെട്ടി നിൽക്കാതെ മുറിച്ച് കളയുകയോ കത്തിക്കുകയോ ചെയ്യുക.
ടയർ ഡിപ്പോയിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകൾ വെളളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളിൽ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെളളം കെട്ടി നിൽക്കാതെ നോക്കുക.
ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടെറസ്, സൺഷേഡ് എന്നിവിടങ്ങളിൽ വെളളംകെട്ടി നിൽക്കൻ അനുവദിക്കരുത്.
വീടിന്റെ പരിസരത്തും, പുരയിടങ്ങളിലും കാണുന്ന കുഴികൾ മണ്ണിട്ടു മൂടുക. അല്ലെങ്കിൽ ചാൽ കീറി വെളളം വറ്റിച്ച് കളയുക.
വീടിന് ചുറ്റും കാണുന്ന പാഴ്ചെടികൾ, ചപ്പ് ചവറുകൾ എന്നിവ നീക്കം ചെയ്യുക. കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ, ഫൗണ്ടനുകൾ, താൽക്കാലിക ജലാശയങ്ങൾ മുതലായവയിൽ കൂത്താടി ഭോജി മൽസ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗാംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. കൊതുകിനെ അകറ്റുവാൻ കഴിവുളളലേപനങ്ങൾ ദേഹത്തു പുരട്ടുക.

ജലജന്യരോഗങ്ങൾ

മഴക്കാലത്ത് കുടിവെളളം മലിനമാകാൻ സാധ്യതയുളളതിനാൽ ജലജന്യ രോഗങ്ങൾ ക്കുളള സാഹചര്യം ഏറെയാണ്. അതിനാൽ ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിവയ്ക്ക് എതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാവൂ. കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത്. ആഹാര പദാർത്ഥങ്ങൾ മൂടിവെച്ച് സൂക്ഷിക്കണം.
കിണറിൽ വെളളം രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തണം.
ഈച്ച ശല്യം ഒഴിവാക്കുന്നതിന് ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം.
ഹോട്ടൽ, ബേക്കറി തൊഴിലാളികളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തണം.
പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ വൃത്തിയായി കഴുകുക. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം. മലമൂത്ര വിസർജ്ജനം കക്കൂസുകളിൽ മാത്രം നിർവഹിക്കുക. മലവിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകുക.
സാധാരണ വയറിളക്ക രോഗങ്ങൾക്ക് വീട്ടിൽ തന്നെ ഗൃഹപാനീയങ്ങളായ ഉപ്പിട്ട കഞ്ഞി വെളളം, കരിക്കിൻ വെളളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെളളം, ഉപ്പിട്ട മോരിൻ വെളളം, ഒ ആർ എസ് ലായനി ഇവയിലേതെങ്കിലും ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്.

Beware of monsoon diseases: DMO

Next TV

Related Stories
ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

Jul 2, 2022 11:05 AM

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന് നാട്ടുകാര്‍

ചാത്തമ്പാറയിലെ കൂട്ടമരണം: പിന്നില്‍ തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴചുമത്തിയതിലെ മനോവിഷമമെന്ന്...

Read More >>
എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

Jul 2, 2022 10:49 AM

എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ...

Read More >>
ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

Jul 2, 2022 10:36 AM

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക സംഘം

ശ്രീലക്ഷ്മിയുടെ മരണം പേവിഷബാധയേറ്റ്; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് പ്രത്യേക...

Read More >>
ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

Jul 2, 2022 10:23 AM

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍

ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍....

Read More >>
രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

Jul 2, 2022 09:53 AM

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന സുരക്ഷ

രാഹുൽ ഗാന്ധി എംപിയുടെ മണ്ഡല പര്യടനം തുടരുന്നു; വയനാട്, മലപ്പുറം ജില്ലകളിൽ കർശന...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2022 09:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ...

Read More >>
Top Stories