---
title: "സംസ്ഥാന ചൂണ്ടയിടൽ ചാമ്പ്യൻഷിപ്പ് മെയ് 24ന് "
english_title: "State Baiting Championship on May 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43945/state-baiting-championship-on-may-24"
published_at: "2022-05-20T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62878b84821db_images (56).jpeg"
keywords: []
---

# സംസ്ഥാന ചൂണ്ടയിടൽ ചാമ്പ്യൻഷിപ്പ് മെയ് 24ന് 

> **Lead Summary:** **കണ്ണൂർ** : സംസ്ഥാനത്തെ മികച്ച ചൂണ്ടക്കാരനെ കണ്ടെത്താനുള്ള മത്സരവുമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ടൂറിസം കലണ്ടറിന്റെ ഭാഗമായാണ് സംസ്ഥാന ചൂണ്ടയിടൽ ചാമ്പ്യഷിപ്പ് 2022 സംഘടിപ്പിക്കുന്നത്. മെയ് 22 ഞായറാഴ്ച ഏഴോം പുഴയിൽ രാവിലെ 10 മണി മുതൽ വൈകീട്ട് നാല് വരെയാണ് ചൂണ്ടയിടൽ മത്സരം. മത്സരത്തിൽ ചാമ്പ്യനാകുന്നയാൾക്ക് 50,000 രൂപയും രണ്ടാമതെത്തുന്നവർക്ക് 25,000 രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://dtpckannur.com/angling വെബ്‌സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യുക. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 

## Article Content

**കണ്ണൂർ** : സംസ്ഥാനത്തെ മികച്ച ചൂണ്ടക്കാരനെ കണ്ടെത്താനുള്ള മത്സരവുമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ടൂറിസം കലണ്ടറിന്റെ ഭാഗമായാണ് സംസ്ഥാന ചൂണ്ടയിടൽ ചാമ്പ്യഷിപ്പ് 2022 സംഘടിപ്പിക്കുന്നത്. മെയ് 22 ഞായറാഴ്ച ഏഴോം പുഴയിൽ രാവിലെ 10 മണി മുതൽ വൈകീട്ട് നാല് വരെയാണ് ചൂണ്ടയിടൽ മത്സരം. മത്സരത്തിൽ ചാമ്പ്യനാകുന്നയാൾക്ക് 50,000 രൂപയും രണ്ടാമതെത്തുന്നവർക്ക് 25,000 രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://dtpckannur.com/angling വെബ്‌സൈറ്റിൽ ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യുക. 1000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. 

കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി ഓരോ മാസവും വ്യത്യസ്ത പരിപാടികളാണ് ഡിടിപിസി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11 കിലോ മീറ്റർ നീളുന്ന ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് ദേശീയ ശ്രദ്ധ ആകർഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43945/state-baiting-championship-on-may-24)