---
title: "പെട്രോളിനൊപ്പമെത്തി ഡീസലും - 100 രൂപ കടന്നു , രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടരുന്നു"
english_title: "petrol desel price india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4395/petrol-desel-price-india"
published_at: "2021-10-10T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61626cdc97a39_petrol.jpeg"
keywords: []
---

# പെട്രോളിനൊപ്പമെത്തി ഡീസലും - 100 രൂപ കടന്നു , രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടരുന്നു

> **Lead Summary:** രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടരുന്നു. സെഞ്ച്വറിയടിച്ച് ഡീസലും പെട്രോളിനൊപ്പമെത്തി. ഡീസലിന് 100 രൂപ കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഡീസലിന് 38 പൈസയും പെട്രോളിന് 32പൈസയുമാണ് കൂട്ടിയത്.

## Article Content

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത് തുടരുന്നു. സെഞ്ച്വറിയടിച്ച് ഡീസലും പെട്രോളിനൊപ്പമെത്തി. ഡീസലിന് 100 രൂപ കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഡീസലിന് 38 പൈസയും പെട്രോളിന് 32പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 106.40 രൂപയും ഡീസലിന് 99.85 രൂപയുമായി. തിരുവനന്തപുരം വെളളറടയില്‍ ഡീസലിന് 100.08 രൂപയും, പാറശ്ശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.11 രൂപയുമായി വര്‍ധിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ഡീസലിന് 97.95 രൂപയും പെട്രോളിന് 104. 42 രൂപയുമാണ്.

കോഴിക്കോട് ഡീസലിന് 98.28 രൂപയും പെട്രോളിന് 104.64 രൂപയുമാണ് വര്‍ധിച്ചത്.

17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്.

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4395/petrol-desel-price-india)