---
title: "ലൈഫ് പദ്ധതി മൂന്ന് ലക്ഷത്തിലേക്ക് 14000 കുടുംബങ്ങൾക്ക് ഉടൻ സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ; മുഖ്യമന്ത്രി"
english_title: "Chiefminister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43951/chiefminister"
published_at: "2022-05-20T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62879cdabf570_IMG-20220520-WA0204.jpg"
keywords: []
---

# ലൈഫ് പദ്ധതി മൂന്ന് ലക്ഷത്തിലേക്ക് 14000 കുടുംബങ്ങൾക്ക് ഉടൻ സൗജന്യ ഇന്റർനെറ്റ്‌ കണക്ഷൻ; മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്‌ വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പ്രതിബദ്ധതതോടെ നിറവേറ്റിയതായി മുഖ്യമന്ത്രി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്‌ വിജയം ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ പ്രതിബദ്ധതതോടെ നിറവേറ്റിയതായി മുഖ്യമന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലൈഫിന്റെ ഭാഗമായി 2,95000 വീടുകള്‍ പൂര്‍ത്തീകരിച്ച്‌ നല്‍കി. അടുത്ത മാസത്തോടെ മൂന്ന് ലക്ഷമായി ഇത് വര്‍ധിക്കും. 2017 മുതല്‍ 2021 മാര്‍ച്ച്‌ 31 വരെ 2,62,131 വീടുകള്‍ പൂര്‍ത്തിയായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 31,000 വീടുകള്‍ കൂടി നിര്‍മ്മിച്ചു.

ലക്ഷ്യമിട്ടതിലും അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതുവരെ 33,530 പട്ടയങ്ങള്‍ കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരെ 20,750 ഓഫീസുകള്‍ക്ക് കെ ഫോണ്‍ കണക്ഷന്‍ നല്‍കി. ഇനി 14000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43951/chiefminister)