---
title: "ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കി"
english_title: "Panchayat Election Commission member disqualified after being convicted by High Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/43964/panchayat-election-commission-member-disqualified-after-being-convicted-by-high-court"
published_at: "2022-05-20T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6287ab53399c2_IMG-20220520-WA0211.jpg"
keywords: []
---

# ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കി. കാ​സ​ര്‍​ഗോ​ഡ് കു​മ്ബ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കൊ​ഗ്ഗു​നെ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​യോ​ഗ്യ​നാ​ക്കി​യ​ത്. 2021 ഡി​സം​ബ​ര്‍ 20 മു​ത​ലാ​ണ് അ​യോ​ഗ്യ​ത. ജ​യി​ല്‍ മോ​ചി​ത​നാ​യ​ശേ​ഷം ആ​റ് വ​ര്‍​ഷം കൂ​ടി അ​യോ​ഗ്യ​ത​യു​ണ്ടാ​കും.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​യോ​ഗ്യ​നാ​ക്കി. കാ​സ​ര്‍​ഗോ​ഡ് കു​മ്ബ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​കൊ​ഗ്ഗു​നെ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​യോ​ഗ്യ​നാ​ക്കി​യ​ത്. 2021 ഡി​സം​ബ​ര്‍ 20 മു​ത​ലാ​ണ് അ​യോ​ഗ്യ​ത. ജ​യി​ല്‍ മോ​ചി​ത​നാ​യ​ശേ​ഷം ആ​റ് വ​ര്‍​ഷം കൂ​ടി അ​യോ​ഗ്യ​ത​യു​ണ്ടാ​കും.

പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തു​ട​രു​ന്ന​തി​നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നും അ​യോ​ഗ്യ​ത​യു​ണ്ട്. കു​മ്ബ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 2020 ഡി​സം​ബ​റി​ല്‍ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ത്തി​നെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യോ​ഗ്യ​നാ​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. ‌‌

സെ​ക്ര​ട്ട​റി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ പ്ര​സ്തു​ത അം​ഗ​ത്തി​ന് 2021 ഡിം​സം​ബ​ര്‍ 20 മു​ത​ല്‍ അ​യോ​ഗ്യ​ത ക​ല്‍​പ്പി​ച്ച്‌ ക​മ്മീ​ഷ​ന്‍ മാ​ര്‍​ച്ച്‌ 30 ന് ​താ​ത്കാ​ലി​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/43964/panchayat-election-commission-member-disqualified-after-being-convicted-by-high-court)