---
title: "ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ "
english_title: "Arrest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44000/arrest"
published_at: "2022-05-21T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62883b3c18f06_Screenshot_20220521-063507.png"
keywords: []
---

# ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ 

> **Lead Summary:** **ഇടുക്കി**: കുമളിയിൽ ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി. ഇവരുടെ പക്കൽ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശിൽപം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകൻ ഹർഷവർധൻ , ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**ഇടുക്കി**: കുമളിയിൽ ചന്ദന ശിൽപവുമായി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനപാലകർ പിടികൂടി. ഇവരുടെ പക്കൽ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശിൽപം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകൻ ഹർഷവർധൻ , ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. വാളാർഡി ആനക്കുഴി റോഡിൽ രാത്രി കാല വാഹന പരിശോധക്കിടെയാണ് ഓട്ടോയിൽ കടത്തി കൊണ്ട് വന്ന ചന്ദന ശിൽപ്പം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44000/arrest)