---
title: "ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്ട്മെൻറ്: 25 വരെ അപേക്ഷിക്കാം"
english_title: "Beat Forest Officer Special Recruitment: Up to 25 can apply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44001/beat-forest-officer-special-recruitment-up-to-25-can-apply"
published_at: "2022-05-21T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62883bfa1cf6e_images (58).jpeg"
keywords: []
---

# ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്പെഷൽ റിക്രൂട്ട്മെൻറ്: 25 വരെ അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ : **വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെൻറിന് അപേക്ഷിക്കാനുള്ള തീയതി മെയ് 25 വരെ നീട്ടി. വനാശ്രിതരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സിയോ തത്തുല്യ പരീക്ഷയോ പാസായവർക്കും എസ് എസ് എൽ സി പൂർത്തിയാക്കിയ/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. 

## Article Content

**കണ്ണൂർ : **വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെൻറിന് അപേക്ഷിക്കാനുള്ള തീയതി മെയ് 25 വരെ നീട്ടി. വനാശ്രിതരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സിയോ തത്തുല്യ പരീക്ഷയോ പാസായവർക്കും എസ് എസ് എൽ സി പൂർത്തിയാക്കിയ/തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി അപേക്ഷ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. 

ഉദ്യോഗാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം തൊട്ടടുത്ത ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ പിഎസ്സി കണ്ണൂർ ജില്ലാ ആഫീസിലെ പ്രത്യേക ഹെൽപ് ഡെസ്‌കിലോ സിവിൽ സ്റ്റേഷനിലെ ഐടിഡിപി ഓഫീസിലോ മെയ് 25നകം ഹാജരായി പ്രൊഫൈൽ അപ്ലോഡ് ചെയ്യാൻ സൗകര്യമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44001/beat-forest-officer-special-recruitment-up-to-25-can-apply)