---
title: "ഹൗസ്‌ഹോൾഡ് കൺസംപ്ഷൻ സർവ്വേ ജൂലൈ മുതൽ"
english_title: "Household Consumption Survey July"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44003/household-consumption-survey-july"
published_at: "2022-05-21T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62883e4e96681_images (60).jpeg"
keywords: []
---

# ഹൗസ്‌ഹോൾഡ് കൺസംപ്ഷൻ സർവ്വേ ജൂലൈ മുതൽ

> **Lead Summary:** **കണ്ണൂർ : **എൻ എസ് ഒ നടത്തുന്ന 'ഹൗസ്‌ഹോൾഡ് കൺസംപ്ഷൻ എക്‌സ്‌പെൻഡിച്ചർ സർവ്വേ ജൂലൈ ഒന്നിന് തുടങ്ങും. സർക്കാരിന്റെ വിവിധ നയരൂപീകരണത്തിനായുള്ള സുപ്രധാന വിവരങ്ങളാണ് സർവ്വേയിലൂടെ ശേഖരിക്കുന്നത്. ഭക്ഷണം, കൺസ്യൂമബിൾസ് ആന്റ് സർവീസസ്, ഡ്യൂറബിൾ ഐറ്റംസ് എന്നിവയ്ക്കായി കുടുംബം ചെലവഴിച്ച തുകയാണ് സർവേയിലൂടെ ശേഖരിക്കുന്നത്. മൂന്നുമാസം കാലയളവിൽ പത്ത് പാനലുകളിലായി 2023 ജൂണിൽ സർവ്വെ പൂർത്തിയാകും. 

## Article Content

**കണ്ണൂർ : **എൻ എസ് ഒ നടത്തുന്ന 'ഹൗസ്‌ഹോൾഡ് കൺസംപ്ഷൻ എക്‌സ്‌പെൻഡിച്ചർ സർവ്വേ ജൂലൈ ഒന്നിന് തുടങ്ങും. സർക്കാരിന്റെ വിവിധ നയരൂപീകരണത്തിനായുള്ള സുപ്രധാന വിവരങ്ങളാണ് സർവ്വേയിലൂടെ ശേഖരിക്കുന്നത്. ഭക്ഷണം, കൺസ്യൂമബിൾസ് ആന്റ് സർവീസസ്, ഡ്യൂറബിൾ ഐറ്റംസ് എന്നിവയ്ക്കായി കുടുംബം ചെലവഴിച്ച തുകയാണ് സർവേയിലൂടെ ശേഖരിക്കുന്നത്. മൂന്നുമാസം കാലയളവിൽ പത്ത് പാനലുകളിലായി 2023 ജൂണിൽ സർവ്വെ പൂർത്തിയാകും. 

ഒരു വീട്ടിൽ മൂന്ന് തവണ സന്ദർശനം നടത്തുന്നു എന്ന പ്രത്യേകത കൂടി സർവ്വെക്കുണ്ട്. ഓരോ തവണയും വ്യത്യസ്ത വിവരങ്ങളാണ് ശേഖരിക്കുക. തെരഞ്ഞെടുത്ത വാർഡുകളിൽ വീടുകൾ ലിസ്റ്റ് ചെയ്ത ശേഷം കുടുംബങ്ങളെ സ്വന്തമായി നിശ്ചിത അളവ് ഭൂമിയുള്ളവ, അതിൽ കുറവ് ഭൂമിയുള്ളവ, ബാക്കിയുള്ളവ എന്നിങ്ങനെ ഗ്രാമ പ്രദേശങ്ങളിലും വാണിജ്യാവശ്യത്തിനല്ലാതെ സ്വന്തമായി നിശ്ചിത തുകയിൽ കൂടിയ കാർ ഉള്ളവ, അതിൽ കുറവ് തുകയ്ക്കുള്ള കാർ ഉള്ളവർ, ബാക്കിയുള്ളവ എന്നിങ്ങനെ നഗര പ്രദേശങ്ങളിലും തരം തിരിക്കുന്നു. മൂന്ന് വിഭാഗങ്ങളിൽ നിന്നുമായി നിശ്ചിത എണ്ണം വീടുകളെ കൺസംപ്ഷൻ സർവേയ്ക്കായി തെരഞ്ഞെടുക്കും. സർവ്വേ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം അടുത്തമാസം നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44003/household-consumption-survey-july)