---
title: "മഴക്കാലത്തെ തിരയിൽ തകർന്ന്  വീടുകളും ടാറിട്ട റോഡുകളും: കടൽകലിയിൽ   ദുരിതത്തിലായി താന്നി "
english_title: "Houses and tarred roads destroyed by the monsoon waves"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44033/houses-and-tarred-roads-destroyed-by-the-monsoon-waves"
published_at: "2022-05-21T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62886e6419941_Screenshot_20220521-101420.png"
keywords: []
---

# മഴക്കാലത്തെ തിരയിൽ തകർന്ന്  വീടുകളും ടാറിട്ട റോഡുകളും: കടൽകലിയിൽ   ദുരിതത്തിലായി താന്നി 

> **Lead Summary:** **കൊല്ലം : **മഴക്കാലത്ത് കടല്‍ക്കലി ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന പ്രദേശമാണ് കൊല്ലം ജില്ലയിലെ താന്നി മേഖല.വീടുകളും ടാറിട്ട റോഡുകളും വരെ തിരയില്‍ തകര്‍ന്നു തുടങ്ങി.

## Article Content

**കൊല്ലം : **മഴക്കാലത്ത് കടല്‍ക്കലി ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന പ്രദേശമാണ് കൊല്ലം ജില്ലയിലെ താന്നി മേഖല.വീടുകളും ടാറിട്ട റോഡുകളും വരെ തിരയില്‍ തകര്‍ന്നു തുടങ്ങി.

കടല്‍ക്കയറ്റം ദുരിതത്തിലാക്കുന്നത് കടല്‍ ജീവിത മാര്‍ഗ്ഗമാക്കുന്നവരെത്തന്നെ. ജീവനോപാധി കടലായതു കൊണ്ട് തന്നെ തീരപ്രദേശം വിട്ട് മറ്റെങ്ങോട്ടെങ്കിലും പോകാനും ഇവര്‍ക്ക് കഴിയുന്നില്ല. തീരപ്രദേശത്തെ വീടുകളെല്ലാം അപകട ഭീഷണിയിലാണ്​‍.

ടാറിട്ട റോഡുകളും തിരയടിച്ച്‌ തകര്‍ന്ന നിലയിലാണ്​‍. തീരം കുറഞ്ഞതോടെ കാലാവസ്ഥ പ്രതികൂലമായാല്‍ പെട്ടെന്ന് വള്ളമടുപ്പിക്കാന്‍ കഴിയാത്തതിനാല്‍ മത്സ്യബന്ധനത്തിന് പോകാനും ഭയമായിത്തുടങ്ങിയെന്ന് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44033/houses-and-tarred-roads-destroyed-by-the-monsoon-waves)