---
title: "കേരള മുഖ്യമന്ത്രി ചികിത്സയ്ക്ക് എത്തിയ മിനിസോട്ടയിലേക്ക്  ആലപ്പുഴയിൽ നിന്ന് ഒരു സമ്മാനം കൂടി എത്തുന്നു  "
english_title: "Chief Minister of Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44048/chief-minister-of-kerala"
published_at: "2022-05-21T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62887a1f8988e_Screenshot_20220521-105816.png"
keywords: []
---

# കേരള മുഖ്യമന്ത്രി ചികിത്സയ്ക്ക് എത്തിയ മിനിസോട്ടയിലേക്ക്  ആലപ്പുഴയിൽ നിന്ന് ഒരു സമ്മാനം കൂടി എത്തുന്നു  

> **Lead Summary:** **മാവേലിക്കര: **പീസ് ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യയുടെ നേതൃത്ത്വത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് മിനിസോട്ടയുടെ ക്ഷണപ്രകാരം മിനിഹാഹ അസോസിയേഷന്‍ ആസ്ഥാനത്ത് മഹാത്മാഗാന്ധി പ്രതിമയും സബര്‍മതിയിലെ മണ്ണും ജൂണ്‍ ഒന്നിന് സ്ഥാപിക്കും.

## Article Content

**മാവേലിക്കര: **പീസ് ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യയുടെ നേതൃത്ത്വത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് മിനിസോട്ടയുടെ ക്ഷണപ്രകാരം മിനിഹാഹ അസോസിയേഷന്‍ ആസ്ഥാനത്ത് മഹാത്മാഗാന്ധി പ്രതിമയും സബര്‍മതിയിലെ മണ്ണും ജൂണ്‍ ഒന്നിന് സ്ഥാപിക്കും.

രണ്ടര അടി ഉയരമുള്ള ഫൈബറില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ അര്‍ത്ഥകായ പ്രതിമയാണ് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്ക് എത്തുന്ന സംസ്ഥാനമാണ് മിനിസോട്ട. കൂടാതെ ചിക്കാഗോ, ടെക്സാസ്, ലോസ് ആഞ്ചല്‍സ് ഇന്ത്യന്‍ അസോസിയേഷനുകളില്‍ ഒന്നര അടി ഉയരമുള്ള പ്രതിമകളും സ്ഥാപിക്കുമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ.ബിജു ജോസഫ് അറിയിച്ചു.

ഇത് രണ്ടാം തവണയാണ് ഗാന്ധിപ്രതിമയുമായി ബിജു ജോസഫ് അമേരിക്കയിലേക്ക് പോകുന്നത്. 2018ല്‍ ന്യൂയോര്‍ക്കിലും ഇദ്ദേഹം പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ പതിനാല് ജില്ലകളിലും ലക്ഷദ്വീപ്, തമിഴ്നാട്, സൗദി അറേബ്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലായി ചെറുതും വലുതുമായ 2437 ല്‍ അധികം ഗാന്ധി പ്രതിമയും സബര്‍മതിയിലെ മണ്ണും സ്ഥാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ കൊണ്ടു പോകുന്ന ഗാന്ധി പ്രതിമയുടെ പ്രയാണ ഉദ്ഘാടനം പീസ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി വിദ്ധ്യാധരന്‍ ഉണ്ണിത്താന്‍ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44048/chief-minister-of-kerala)