---
title: "റെയിൽവെ  ട്രാക്കിന് സമീപം തോട്ടിൽ നിന്ന് മനുഷ്യ അസ്ഥികൂടം "
english_title: "Human skeleton from a ravine near a railway track"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44074/human-skeleton-from-a-ravine-near-a-railway-track"
published_at: "2022-05-21T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62888a6c1d1cc_Screenshot_20220521-121241.png"
keywords: []
---

# റെയിൽവെ  ട്രാക്കിന് സമീപം തോട്ടിൽ നിന്ന് മനുഷ്യ അസ്ഥികൂടം 

> **Lead Summary:** **എറണാകുളം**:റെയില്‍വെ ട്രാക്കിനു സമീപം തോട്ടില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണ് ഉണ്ടായിരുന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു.

## Article Content

**എറണാകുളം**:റെയില്‍വെ ട്രാക്കിനു സമീപം തോട്ടില്‍ നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുമാണ് ഉണ്ടായിരുന്നത്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്ഥികൂടം പുറത്തെടുത്തു.

കളിക്കാനെത്തിയ കുട്ടികളാണ് വടുതല ഡോണ്‍ബോസ്‌ക്കോക്ക് സമീപമുള്ള റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായിട്ടുള്ളത്. യ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44074/human-skeleton-from-a-ravine-near-a-railway-track)