---
title: "വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന്  വി.ഡി സതീശൻ"
english_title: "VD Satheesan said that the government is not able to control the propagandists of communalism"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44082/vd-satheesan-said-that-the-government-is-not-able-to-control-the-propagandists-of-communalism"
published_at: "2022-05-21T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62888f5ef312c_Screenshot_20220521-122709.png"
keywords: []
---

# വർഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന്  വി.ഡി സതീശൻ

> **Lead Summary:** **കൊച്ചി**: വര്‍ഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. പി.സി ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും സതീശന്‍ പറഞ്ഞു.

## Article Content

**കൊച്ചി**: വര്‍ഗീയതയുടെ പ്രചാരകരെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.ജോര്‍ജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല. പി.സി ജോര്‍ജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും സതീശന്‍ പറഞ്ഞു.

ആദ്യത്തെ വിദ്വേഷ പ്രസംഗ കേസില്‍ നിബന്ധനങ്ങള്‍ക്ക് വിധേയമായാണ് കോടതി പി.സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍, ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളില്‍ പി.സി ജോര്‍ജ് നിലപാട് ആവര്‍ത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണല‍യില്‍ ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയും ചെയ്തു. വര്‍ഗീയ വിദ്വേഷം നടത്തുന്നവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം കൊടുത്തത് സര്‍ക്കാരാണ്.

ഭരിക്കാന്‍ കഴിവില്ലെന്ന് പറയുന്നത് ഇതിനേക്കാള്‍ ഉത്തമമെന്നും സതീശന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്ബ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥ‍യുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്. കൃത്യമായ സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതും കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44082/vd-satheesan-said-that-the-government-is-not-able-to-control-the-propagandists-of-communalism)