---
title: "മലപ്പുറത്ത് പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം: അഞ്ച് പേർ കസ്റ്റഡിയിൽ "
english_title: "Five killed in Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44088/five-killed-in-malappuram"
published_at: "2022-05-21T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288940f63392_Picsart_22-05-21_12-54-52-601.png"
keywords: []
---

# മലപ്പുറത്ത് പ്രവാസി മർദ്ദനമേറ്റ് മരിച്ച സംഭവം: അഞ്ച് പേർ കസ്റ്റഡിയിൽ 

> **Lead Summary:** **മലപ്പുറം : **പ്രവാസി ക്രൂര മര്‍ദനത്തിനിരയായി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരില്‍ മൂന്നുപേര്‍ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിനെ മര്‍ദിച്ചതായി പറയുന്നു.

## Article Content

**മലപ്പുറം : **പ്രവാസി ക്രൂര മര്‍ദനത്തിനിരയായി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരില്‍ മൂന്നുപേര്‍ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീലിനെ മര്‍ദിച്ചതായി പറയുന്നു.

ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും അ​ന്വേഷിക്കും. അബ്ദുല്‍ ജലീലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമി ക നിഗമനം. ജലീലിനെ തട്ടിക്കൊണ്ട്പോയി മര്‍ദിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലാണ് ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44088/five-killed-in-malappuram)