---
title: "മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരാമർശം മര്യാദ കെട്ടതെന്ന് കെ വി തോമസ്"
english_title: "KV Thomas said that the remark made by Sudhakaran was indecentt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44089/kv-thomas-said-that-the-remark-made-by-sudhakaran-was-indecentt"
published_at: "2022-05-21T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288939ec6da8_Screenshot_20220521_124413.jpg"
keywords: []
---

# മുഖ്യമന്ത്രിക്കെതിരെ സുധാകരൻ നടത്തിയ പരാമർശം മര്യാദ കെട്ടതെന്ന് കെ വി തോമസ്

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം മര്യാദ കെട്ടതാണെന്ന് കെ വി തോമസ്. നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്നയാളാണ് സുധാകരൻ.

## Article Content

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം മര്യാദ കെട്ടതാണെന്ന് കെ വി തോമസ്. നിരന്തരം അധിക്ഷേപ പരാമർശം നടത്തുന്നയാളാണ് സുധാകരൻ.

സുധാകരനും ബ്രിഗേഡും സോഷ്യൽ മീഡിയയിൽ അടക്കം തന്നെ കടന്നാക്രമിച്ചു. തെറി പറയുന്ന ബ്രിഗേഡ് നാടിന് ശാപമാണ്. സഹോദരന്റെ മരണവാർത്തയുടെ താഴെ വന്നുപോലും തെറി പറയുന്ന തരത്തിൽ ബ്രിഗേഡുകൾ തരം താഴ്ന്നു.

അവർക്ക് വിവേകം നഷ്ടപ്പെട്ടു. കെ സുധാകരൻ നടത്തുന്ന പരാമർശങ്ങൾ ആ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം സ്വയം വിലയിരുത്തണമെന്നും കെ വി തോമസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44089/kv-thomas-said-that-the-remark-made-by-sudhakaran-was-indecentt)