---
title: "പരശുറാം എക്സ്പ്രസ് നാളെ മുതൽ സർവീസ് നടത്തും "
english_title: "Parasuram Express will run from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44107/parasuram-express-will-run-from-tomorrow"
published_at: "2022-05-21T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288a5e768153_Screenshot_20220521-140814.png"
keywords: []
---

# പരശുറാം എക്സ്പ്രസ് നാളെ മുതൽ സർവീസ് നടത്തും 

> **Lead Summary:** **കോഴിക്കോട്: **പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. മംഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയാണ് സര്‍വീസ് നടത്തുക.

## Article Content

**കോഴിക്കോട്: **പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. മംഗളൂരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വരെയാണ് സര്‍വീസ് നടത്തുക.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് തീരുമാനം. ചിങ്ങവനം-ഏറ്റുമാനൂര്‍ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും പൂര്‍ണമായി റദ്ദാക്കിയിരുന്നെങ്കിലും ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അധികൃതര്‍ പിന്നീട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44107/parasuram-express-will-run-from-tomorrow)