---
title: "ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം പാറക്കൽ അംഗൻവാടിയിൽ പോഷക തോട്ടം നിർമ്മാണം ആരംഭിച്ചു"
english_title: "Construction of nutrient garden started at Anganwadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44120/construction-of-nutrient-garden-started-at-anganwadi"
published_at: "2022-05-21T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288b062af6fb_Picsart_22-05-21_14-56-11-620.jpg"
keywords: []
---

# ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം പാറക്കൽ അംഗൻവാടിയിൽ പോഷക തോട്ടം നിർമ്മാണം ആരംഭിച്ചു

> **Lead Summary:** കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം പാറക്കൽ അംഗൻവാടിയിൽ പോഷക തോട്ടം നിർമ്മാണം ആരംഭിച്ചു.

## Article Content

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിപ്രകാരം പാറക്കൽ അംഗൻവാടിയിൽ പോഷക തോട്ടം നിർമ്മാണം ആരംഭിച്ചു.

എല്ലാവരിലും കാർഷികസംസ്കാരം ഉയർത്തുക വിഷരഹിതമായ ഭക്ഷണം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കിയ യോഗത്തിൽ വാർഡ് മെമ്പർ അബൂബക്കർ സി വി എൻ തൈ നടീൽ ഉദ്ഘാടനം നടത്തി.

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തത യിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ രണ്ടാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപന ത്തോടെ കേരളത്തിൽ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്.

കൃഷി ഓഫീസർ ദീപ കെ കെ പദ്ധതി വിശദീകരിച്ചു. അംഗൻവാടി ടീച്ചർ മാരായ രേഖ, ഓമന , ജസീല, സീനത്ത്, ആൻസി എന്നിവർ പങ്കെടുത്ത യോഗത്തിൽ മുഹമ്മദ്, സയ്യിദ്,, കൃഷി അസിസ്റ്റന്റ് മാരായ അജീഷ് കെ, രേഖ കെ ആർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44120/construction-of-nutrient-garden-started-at-anganwadi)