---
title: "തെളിനീരൊഴുകും നവകേരളം:പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂനിറ്റ് ജല നടത്തം സംഘടിപ്പിച്ചു "
english_title: "Freshwater flowing Nava Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44121/freshwater-flowing-nava-kerala"
published_at: "2022-05-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288b0748972d_Picsart_22-05-21_14-56-09-843.png"
keywords: []
---

# തെളിനീരൊഴുകും നവകേരളം:പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂനിറ്റ് ജല നടത്തം സംഘടിപ്പിച്ചു 

> **Lead Summary:** തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂനിറ്റ് ജല നടത്തം സംഘടിപ്പിച്ചു. പയ്യന്നൂർ നഗരസഭ 22 വാർഡ് വട്ടക്കുളം തോട് പരിസരത്ത് നടന്ന പരിപാടി പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ ആർ, ടി വി നാരായണൻ, ടി ബാലൻ, എ ശശി, കെ ഷൈജു, കെ ശ്യാമള, മിനി നമ്പ്യാർ എന്നിവർ സംസാരിച്ചു. സി വി രാജു സ്വാഗതവും വർഷ ഇ പി നന്ദിയും പറഞ്ഞു. യൂനിറ്റിലെ 44 കാഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.

## Article Content

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ഷേണായി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി സി യൂനിറ്റ് ജല നടത്തം സംഘടിപ്പിച്ചു. പയ്യന്നൂർ നഗരസഭ 22 വാർഡ് വട്ടക്കുളം തോട് പരിസരത്ത് നടന്ന പരിപാടി പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ ആർ, ടി വി നാരായണൻ, ടി ബാലൻ, എ ശശി, കെ ഷൈജു, കെ ശ്യാമള, മിനി നമ്പ്യാർ എന്നിവർ സംസാരിച്ചു. സി വി രാജു സ്വാഗതവും വർഷ ഇ പി നന്ദിയും പറഞ്ഞു. യൂനിറ്റിലെ 44 കാഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44121/freshwater-flowing-nava-kerala)