---
title: "ഭാര്യയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ "
english_title: "Defendant in wife murder case hanged"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44127/defendant-in-wife-murder-case-hanged"
published_at: "2022-05-21T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288b4f906e75_Screenshot_20220521-151109.png"
keywords: []
---

# ഭാര്യയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ 

> **Lead Summary:** **പാലക്കാട്: **ഭാര്യയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂനത്തറ പടിഞ്ഞാറ് പാലക്കല്‍ സ്വദേശി ഹേമചന്ദ്രനാണ്‌ മരിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെ കൂനത്തറ ആശാദീപം സ്റ്റോപ്പിനു സമീപം മംഗള വര്‍ക്‌ഷോപ്പിന്‌ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വളപ്പിലുള്ള മരത്തിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

## Article Content

**പാലക്കാട്: **ഭാര്യയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൂനത്തറ പടിഞ്ഞാറ് പാലക്കല്‍ സ്വദേശി ഹേമചന്ദ്രനാണ്‌ മരിച്ചത്. ശനിയാഴ്‌ച രാവിലെ ആറരയോടെ കൂനത്തറ ആശാദീപം സ്റ്റോപ്പിനു സമീപം മംഗള വര്‍ക്‌ഷോപ്പിന്‌ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വളപ്പിലുള്ള മരത്തിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പൊലീസ് നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത്‌ സംസ്‌കരിച്ചു. 2021 നവംബര്‍ 23നാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ രശ്‌മിയെ ഹേമചന്ദ്രന്‍ മണ്ണെണ്ണ ഒഴിച്ച്‌ കൊലപ്പെടുത്തിയത്. ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റു ചെയ്‌ത ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44127/defendant-in-wife-murder-case-hanged)