---
title: "കെ പി ഭാസ്‌കരന്‍ സ്മാരക സഹകാരി പുരസ്‌കാരത്തിനു പി പി ഭാസ്‌കരന്‍ മാസ്റ്റര്‍ അർഹനായി "
english_title: "KP Bhaskaran Memorial Assistant Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44128/kp-bhaskaran-memorial-assistant-award"
published_at: "2022-05-21T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288b54eb15fd_Screenshot_20220521_151724.jpg"
keywords: []
---

# കെ പി ഭാസ്‌കരന്‍ സ്മാരക സഹകാരി പുരസ്‌കാരത്തിനു പി പി ഭാസ്‌കരന്‍ മാസ്റ്റര്‍ അർഹനായി 

> **Lead Summary:** വെള്ളൂർ: കെ പി ഭാസ്‌കരന്‍ സ്മാരക സഹകാരി പുരസ്‌കാരത്തിനു പി പി ഭാസ്‌കരന്‍ മാസ്റ്റര്‍ അർഹനായെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.യു നാരായണന്‍, കെ വി വിശ്വനാഥന്‍, പ്രാപ്പൊയില്‍ നാരായണന്‍, വി രമേശന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

## Article Content

വെള്ളൂർ: കെ പി ഭാസ്‌കരന്‍ സ്മാരക സഹകാരി പുരസ്‌കാരത്തിനു പി പി ഭാസ്‌കരന്‍ മാസ്റ്റര്‍ അർഹനായെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.യു നാരായണന്‍, കെ വി വിശ്വനാഥന്‍, പ്രാപ്പൊയില്‍ നാരായണന്‍, വി രമേശന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്.

പ്രമുഖ സഹകാരിയും അവിഭക്ത പെരിങ്ങോം - വയക്കര പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കെ പി ഭാസ്‌കരന്റെ സ്മരണയ്ക്ക് വേണ്ടി കെ പി ഭാസ്‌കരന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ഉത്തര മലബാറിലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരത്തിന് വെള്ളൂരിലെ പി പി ഭാസ്‌കരന്‍ മാസ്റ്റര്‍ അര്‍ഹനായി.

മെയ് 23 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പെരിങ്ങോത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം പി പി ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒ വി നാരായണന്‍ കൈമാറും. ചടങ്ങില്‍ സാമൂഹിക - രാഷ്ടീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മാത്തില്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ യൂ നാരായണന്‍, വി രമേശന്‍, എം വി കുഞ്ഞിരാമന്‍, പ്രാപ്പൊയില്‍ നാരായണന്‍ മാസ്റ്റര്‍, കെ പി പ്രണവ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44128/kp-bhaskaran-memorial-assistant-award)