---
title: "വനിതാ കമ്മീഷൻ അദാലത്ത്: 25 പരാതികൾ തീർപ്പാക്കി"
english_title: "Women's Commission Adalat: 25 complaints settled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44153/womens-commission-adalat-25-complaints-settled"
published_at: "2022-05-21T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288ccd004b72_images.jpeg"
keywords: []
---

# വനിതാ കമ്മീഷൻ അദാലത്ത്: 25 പരാതികൾ തീർപ്പാക്കി

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർപേഴ്‌സൻ പി സതീദേവിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വനിതാ കമ്മീഷൻ അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. ആകെ 68 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 40 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. മൂന്ന് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി.

## Article Content

**കണ്ണൂർ**: കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർപേഴ്‌സൻ പി സതീദേവിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വനിതാ കമ്മീഷൻ അദാലത്തിൽ 25 പരാതികൾ തീർപ്പാക്കി. ആകെ 68 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 40 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. മൂന്ന് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് തേടി.

ദമ്പതിമാർ തമ്മിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. ബന്ധുക്കൾ, അയൽവാസികൾ എന്നിവർ തമ്മിലെ പ്രശ്‌നങ്ങൾ, സ്വത്ത് തർക്കങ്ങൾ, കുടുംബ കോടതിയിലെത്തിയ കേസുകൾ തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ച മറ്റ് പരാതികൾ. കമ്മീഷൻ അംഗം ഇ എം രാധ, ലീഗൽ പാനൽ അംഗങ്ങളായ അഡ്വ. കെ എം പ്രമീള, അഡ്വ. കെ പി ഷിമ്മി, അഡ്വ പി നിഷ, കൗൺസിലർ മാനസ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത അദാലത്ത് ജൂണിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44153/womens-commission-adalat-25-complaints-settled)