---
title: "പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സർവീസ് നടത്തും"
english_title: "Parasuram Express will be partially operational from tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44161/parasuram-express-will-be-partially-operational-from-tomorrow"
published_at: "2022-05-21T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288d31409c6c_images (4).jpeg"
keywords: []
---

# പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഭാഗികമായി സർവീസ് നടത്തും

> **Lead Summary:** **കോഴിക്കോട്**: മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം.

## Article Content

**കോഴിക്കോട്**: മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം.

കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് ഇന്നലെ മുതല്‍ ഈ മാസം 28 വരെ റദ്ദാക്കിയിരുന്നു.

എന്നാല്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാര്‍ മേഖലയില്‍ യാത്രാദുരിതം വര്‍ധിപ്പിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്നു മുതല്‍ ഈ മാസം 29 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44161/parasuram-express-will-be-partially-operational-from-tomorrow)