---
title: " ക്രൂയിസർ മരത്തിലേക്ക് പാഞ്ഞുകയറി; ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം"
english_title: "Cruiser leaps into tree Tragic end for nine passengers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44166/cruiser-leaps-into-tree-tragic-end-for-nine-passengers"
published_at: "2022-05-21T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288d92c24052_Screenshot_20220521-175003.png"
keywords: []
---

#  ക്രൂയിസർ മരത്തിലേക്ക് പാഞ്ഞുകയറി; ഒമ്പത് യാത്രക്കാർക്ക് ദാരുണാന്ത്യം

> **Lead Summary:** **ബെം​ഗളൂരു**: കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് യാത്രക്കാരായ ഒമ്പത് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**ബെം​ഗളൂരു**: കർണാടകയിലെ ധാർവാഡിൽ ക്രൂയിസർ കാർ മരത്തിലിടിച്ച് യാത്രക്കാരായ ഒമ്പത് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വിവാഹനിശ്ചയചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.

 11 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ധാർവാഡ് താലൂക്കിലെ നി​ഗദി ഗ്രാമത്തിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നിന് അമിതവേഗതയിലെത്തിയ കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടസമയത്ത് വാഹനത്തിൽ 20 ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനന്യ (14), ഹരീഷ് (13), ശിൽപ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവർ സംഭവസ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പരുക്കേറ്റ 11 പേരെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെൻകട്ടിയിൽ നിന്ന് മൻസൂറിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവർക്ക് നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ കാർ പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44166/cruiser-leaps-into-tree-tragic-end-for-nine-passengers)