---
title: "ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സദ്യോജാതൻ നമ്പൂതിരിപ്പാട് കൊട്ടിയൂർ പെരുമാൾക്ക് ആദ്യമായി പൂജ ചെയ്തു"
english_title: "Sadyojathan Namboodiripad, a ninth class student, first worshiped Kottiyoor Perumal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44171/sadyojathan-namboodiripad-a-ninth-class-student-first-worshiped-kottiyoor-perumal"
published_at: "2022-05-21T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288e05650ffa_InShot_20220521_182123524.jpg"
keywords: []
---

# ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സദ്യോജാതൻ നമ്പൂതിരിപ്പാട് കൊട്ടിയൂർ പെരുമാൾക്ക് ആദ്യമായി പൂജ ചെയ്തു

> **Lead Summary:** **കൊട്ടിയൂർ : **വൈശാഖോത്സവം നടക്കുന്ന കൊട്ടിയൂരിൽ താന്ത്രിക കർമ്മങ്ങൾ അനുവർത്തിച്ചു വരുന്നത്‌ രണ്ട് തന്ത്രി കുടുംബാംഗങ്ങളാണ് അതിൽ പ്രഥമ സ്ഥാനികരായ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പൗത്രനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സദ്യോജാതൻ നമ്പൂതിരിപ്പാട് കൊട്ടിയൂർ പെരുമാൾക്ക് ആദ്യമായി പൂജ ചെയ്തു. 

## Article Content

**കൊട്ടിയൂർ : **വൈശാഖോത്സവം നടക്കുന്ന കൊട്ടിയൂരിൽ താന്ത്രിക കർമ്മങ്ങൾ അനുവർത്തിച്ചു വരുന്നത്‌ രണ്ട് തന്ത്രി കുടുംബാംഗങ്ങളാണ് അതിൽ പ്രഥമ സ്ഥാനികരായ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ പൗത്രനും ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സദ്യോജാതൻ നമ്പൂതിരിപ്പാട് കൊട്ടിയൂർ പെരുമാൾക്ക് ആദ്യമായി പൂജ ചെയ്തു. 

പെരുമാളുടെ മുന്നിൽ തന്ത്രിപൂജ സമർപ്പണം കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഉത്രാടം നാളിൽ കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി കുടുംബാംഗമായ കോഴിക്കോട്ടിരി ഇല്ലത്തെ പുതുതലമുറയിലെ സദ്യോജാതൻ നമ്പൂതിരിപ്പാടാണ് തന്ത്രി പൂജ ചെയ്തത്.കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി സ്ഥാനികരായ കോഴിക്കോട്ടിരി ദിവാകരൻ നമ്പൂതിരി പ്പാടിന്റെ പൗത്രനാണ് ഈ ഒമ്പതാം ക്ലാസുകാരൻ. ആയിരംകുടം, നവകം അഭിഷേകം, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകളോടെയുള്ള തിരുവത്താഴപൂജയാണ് ചെയ്തത്.

ഉപനയനം, സമാവർത്തനം എന്നിവ കഴിഞ്ഞാൽ ആദ്യമായി പൂജ ചെയ്യുന്നത് കൊട്ടിയൂർ സന്നിധിയിൽ പെരുമാളെ പൂജിച്ചതിനു ശേഷമേ മറ്റു ക്ഷേത്രങ്ങളിൽ പൂജ ആകാവു എന്നാണ് കൊട്ടിയൂർ തന്ത്രി കുടുംബക്കാരുടെ ആചാരം.

ഇവിടെ പൂജ ആരംഭിച്ചശേഷമേ മറ്റുള്ള അമ്പലങ്ങളിൽ താന്ത്രികപ്രവർത്തികൾ ചെയ്യാറുള്ളു.അതാണ് ഈ പതിനാല് വയസ്സുകാരൻ നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44171/sadyojathan-namboodiripad-a-ninth-class-student-first-worshiped-kottiyoor-perumal)