---
title: "പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ "
english_title: "The central government has reduced petrol and diesel prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44178/the-central-government-has-reduced-petrol-and-diesel-prices"
published_at: "2022-05-21T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288efe318faf_images.jpeg"
keywords: []
---

# പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ 

> **Lead Summary:** **ദില്ലി**: രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ഉയരുന്നത് തടയാനടക്കം നടപടി കൈക്കൊണ്ടിട്ടുണ്ട്.

## Article Content

**ദില്ലി**: രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ഉയരുന്നത് തടയാനടക്കം നടപടി കൈക്കൊണ്ടിട്ടുണ്ട്.

പെട്രോൾ ലിറ്ററിന് 9.50 രൂപ കുറയും. ഡീസൽ ലിറ്ററിന് 8 രൂപ കുറയും. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെയാണിത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെയാണ് പെട്രോൾ ലിറ്ററിന് 9.50 രൂപയുടെയും ഡീസൽ ലിറ്ററിന് എട്ട് രൂപയുടെയും കുറവുണ്ടാവുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44178/the-central-government-has-reduced-petrol-and-diesel-prices)