---
title: "മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു"
english_title: "Muslim League constituency conventions started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44192/muslim-league-constituency-conventions-started"
published_at: "2022-05-21T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6288fbd86133d_Picsart_22-05-21_20-17-35-118.jpg"
keywords: []
---

# മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു

> **Lead Summary:**  **കണ്ണൂർ**: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടനത്തിന്റെയും എന്റെ പാർട്ടിക്ക് എന്റെ ഹദിയ പാർട്ടി ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായുള്ള മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു.

## Article Content

 **കണ്ണൂർ**: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ പര്യടനത്തിന്റെയും എന്റെ പാർട്ടിക്ക് എന്റെ ഹദിയ പാർട്ടി ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായുള്ള മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനുകൾ ആരംഭിച്ചു.

പേരാവൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നടന്ന കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്തു. ഇബ്രാഹിം മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, സി.അബ്ദുള്ള, അരിപ്പയിൽ മുഹമ്മദ് ഹാജി എം.കെ.മുഹമ്മദ് . എം.വി.അബ്ദുറഹിമാൻ , എൻ. മുഹമ്മദ്, സമീർ പുന്നാട്, എൻ . കെ.ശറഫുട്ടീൻ പ്രസംഗിച്ചു. ശ്രീകണ്ഠപുരത്ത് നടന്ന ഇരിക്കൂർമണ്ഡലം കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എസ്.മുഹമ്മദ് ഉൽഘാടനം ചെയ്തു.

പി.ടി.എ. കോയ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൽ കരീം ചേലേരി, അൻസാരി തില്ലങ്കേരി, എം.പി.എ.റഹീം മണ്ഡലം ട്രഷറർ വി.എ.റഹീം പ്രസംഗംച്ചു. പയ്യന്നൂർ മണ്ഡലം കൺവെൻഷൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എ. തങ്ങൾ ഉൽഘാടനം ചെയ്തു. എസ്.എ. ശുക്കൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.വി.മുഹമ്മദലി, കെ.ടി.സഹദുള്ള, ഇബ്രാഹിം കുട്ടി തിരുവട്ടൂർ പ്രസംഗിച്ചു. കെ.കെ. അഷറഫ് സ്വാഗതവും സി.കെ. മൂസക്കുഞ്ഞി ഹാജി നന്ദിയും പറഞ്ഞു. തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന മണ്ഡലം കൺവെൻഷൻ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ , അൻസാരി തില്ലങ്കേരി എം.പി .എ .റഹീം മണ്ഡലം ഭാരവാഹികളായപി മുഹമ്മദ് ഇഖ്ബാൽ, ഒ.പി.ഇബ്രാഹിം മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ , എം.എസ്.എഫ്സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ ചെറുകുന്നോൻ , ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ. ജാസിർ , അബൂബക്കർ വായാട്, കെ. മുസ്തഫ ഹാജി, ടി.വി.ഹസൈനാർ മാസ്റ്റർ , കെ.വി.അബൂബക്കർ ഹാജി, സമദ് കടമ്പേരി, നൗഷാദ് പുതുക്കണ്ടം, ശഫീഖ് മാസ്റ്റർ,ഇർഫാൻ , എ.പി. ഇബ്രാഹിം പ്രസംഗിച്ചു. കല്യാശ്ശേരി മണ്ഡലം കൺവെൻഷൻ പഴയങ്ങാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.മുഹമ്മദലി ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്.കെ.പി.സകരിയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി.എ. തങ്ങൾ ,കെ.ടി സഹദുള്ള, പ്രസംഗിച്ചു.

പി.ഒ.പി. മുഹമ്മദലി ഹാജി, മുസ്തഫ കടന്നപ്പള്ളി, അസ്‌ലം കണ്ണപുരം, പി.വി.ഇബ്രാഹിം മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.കെ ആബിദ,മാട്ടുൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദ് പങ്കെടുത്തു. ധർമ്മടം മണ്ഡലം കൺവെൻഷൻ ഇന്ന് (ഞായർ ) 4 മണിക്ക് മുഴപ്പിലങ്ങാട് മൊയ്തു പാലം എം.എസ് യു.പി സ്കൂളിലും, തലശ്ശേരി മണ്ഡലം കൺവെൻഷൻ 7 മണിക്ക് തലശേരി ശിഹാബ് തങ്ങൾ സൗധത്തിലും നടക്കും. (പടം) തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44192/muslim-league-constituency-conventions-started)