ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങളെ ഇല്ലാതാക്കി മുംബൈയുടെ വിജയം. ഇതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നു. ഇന്ന് മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 159 റണ്‍സാണ് ഡല്‍ഹി നേടിയത്. ലക്ഷ്യം 5 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നപ്പോള്‍ പ്ലേ ഓഫിലേക്ക് ബാംഗ്ലൂര്‍ യോഗ്യത നേടി.
രോഹിത് ശര്‍മ്മ വീണ്ടും മോശം ഫോം തുടര്‍ന്നപ്പോള്‍ ഇഷാന് കിഷന്(48), ഡെവാള്‍ഡ് ബ്രെവിസ്(37) എന്നിവരുടെ ബാറ്റിംഗ് മികവിന് ശേഷം ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനം ആണ്. 11 പന്തില്‍ 34 റണ്‍സ് നേടിയ ഡേവിഡിന്റെ ഇന്നിംഗ്സാണ് മുംബൈയുടെ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കിയത്. 14.3 ഓവറില്‍ 95/3 എന്ന നിലയില്‍ നിന്ന് 17.5 ഓവറില്‍ 145/4 എന്ന നിലയിലേക്ക് മുംബൈ കുതിച്ചത്തുകയായിരുന്നു ഡേവിഡിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍.
21 റണ്‍സ് നേടിയ തിലക് വര്‍മ്മ അവസാന ഓവറിന് തൊട്ടുമുമ്ബ് പുറത്തായപ്പോള്‍ അവസാന ഓവറില്‍ 5 റണ്‍സായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഖലീല്‍ എറിഞ്ഞ ആദ്യ പന്തില്‍ ബീമര്‍ നോബോള്‍ ലഭിച്ച പന്ത് ബൗണ്ടറി കടത്തി രമണ്‍ദീപ് സിംഗ് മുംബൈയുടെ വിജയവും ആര്‍സിബിയുടെ പ്ലേ ഓഫും ഉറപ്പാക്കുകയായിരുന്നു. ബ്രെവിസിന്റെ ക്യാച്ച് കൈവിടുകയും ടിം ഡേവിഡിനെതിരെ ഒരു റിവ്യൂ നടത്തുവാനും പിഴച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് ഋഷഭ് പന്തിന്റെ പിഴവുകളാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകളെ ഇല്ലാതാക്കിയത്.
Mi dc ipl