---
title: "കടൽ രക്ഷാപ്രവർത്തനം: പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ"
english_title: "Sea Rescue: Port Control Room from June 1st"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44220/sea-rescue-port-control-room-from-june-1st"
published_at: "2022-05-22T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62898b3195a32_images (12).jpeg"
keywords: []
---

# കടൽ രക്ഷാപ്രവർത്തനം: പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ

> **Lead Summary:** **കണ്ണൂർ** : കാലവർഷക്കാലത്ത് കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പ്രവർത്തിക്കും. വി എച്ച് എഫ് ചാനൽ 16-ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

## Article Content

**കണ്ണൂർ** : കാലവർഷക്കാലത്ത് കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പ്രവർത്തിക്കും. വി എച്ച് എഫ് ചാനൽ 16-ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട് എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ ടെലിഫോണിൽ ബന്ധപ്പെടാം.

പൊന്നാനി തുറമുഖം:0494 2666058, കോഴിക്കോട് തുറമുഖം: 0495 2767709, വടകര തുറമുഖം: 0496 295255, തലശ്ശേരി തുറമുഖം: 0490 2320012, കണ്ണൂർ തുറമുഖം: 0497 2731866, അഴീക്കൽ തുറമുഖം: 0497 2771413, കാസർകോട് തുറമുഖം: 04994 230122. കൂടുതൽ വിവരങ്ങൾക്ക് പോർട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04952414039, 2414863. ഇ -മെയിൽ: portofficekkd@gmail.com.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44220/sea-rescue-port-control-room-from-june-1st)