---
title: "പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി ഫലവൃക്ഷ തൈകൾ നട്ടു"
english_title: "Fruit tree saplings were planted ahead of the Environment Day celebrations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44221/fruit-tree-saplings-were-planted-ahead-of-the-environment-day-celebrations"
published_at: "2022-05-22T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62898e2096aad_images (20).jpeg"
keywords: []
---

# പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി ഫലവൃക്ഷ തൈകൾ നട്ടു

> **Lead Summary:** **കണ്ണൂർ : **ചിറക്കൽ ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പേര, മാതളം, മുരിങ്ങ, വേപ്പ്, മാവ്, തുടങ്ങിയ 500 വൃക്ഷ തൈകളാണ് വച്ചു പിടിപ്പിച്ചത്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നഴ്‌സറിയിൽ നിന്ന് ഉൽപാദിപ്പിച്ച ഫലവൃക്ഷ തൈകളാണ് ഇവ. 

## Article Content

**കണ്ണൂർ : **ചിറക്കൽ ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ മുന്നോടിയായി പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ഫലവൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചു. പേര, മാതളം, മുരിങ്ങ, വേപ്പ്, മാവ്, തുടങ്ങിയ 500 വൃക്ഷ തൈകളാണ് വച്ചു പിടിപ്പിച്ചത്. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നഴ്‌സറിയിൽ നിന്ന് ഉൽപാദിപ്പിച്ച ഫലവൃക്ഷ തൈകളാണ് ഇവ. 

പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പി അനിൽകുമാർ , വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ടി കെ മോളി, ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷൻ എൻ ശശിന്ദ്രൻ , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ വത്സല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44221/fruit-tree-saplings-were-planted-ahead-of-the-environment-day-celebrations)