---
title: "ആശ്രിതർക്ക് അങ്കണവാടിയിൽ നിയമനം: അപേക്ഷ ക്ഷണിച്ചു"
english_title: "Assignment of Dependents in Anganwadi: Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44223/assignment-of-dependents-in-anganwadi-application-invited"
published_at: "2022-05-22T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289926580dbf_images.jpeg"
keywords: []
---

# ആശ്രിതർക്ക് അങ്കണവാടിയിൽ നിയമനം: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **ഇരിട്ടി : **വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇരിട്ടി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ, മട്ടന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയവരുടെ അർഹരായ ആശ്രിതർക്ക് അങ്കണവാടിയിൽ നിയമനം നൽകുന്നതിന് പട്ടിക തയ്യാറക്കുന്നു.

## Article Content

**ഇരിട്ടി : **വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇരിട്ടി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ കൂടാളി, കീഴല്ലൂർ, തില്ലങ്കേരി ഗ്രാമപഞ്ചായത്തുകൾ, മട്ടന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അങ്കണവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയവരുടെ അർഹരായ ആശ്രിതർക്ക് അങ്കണവാടിയിൽ നിയമനം നൽകുന്നതിന് പട്ടിക തയ്യാറക്കുന്നു.

**

ഇതിനായി ആശ്രിതരിൽ നിന്നും മതിയായ രേഖകൾ സഹിതം അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ രണ്ടിന് മുമ്പായി മട്ടന്നൂർ മുനിസിപ്പൽ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഇരിട്ടി അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 04902 471420.

**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44223/assignment-of-dependents-in-anganwadi-application-invited)