---
title: "മഞ്ചേശ്വരത്ത് എക്സൈസ് സംഘത്തിന് നേരെ കാറിടിപ്പിച്ചു വധശ്രമം"
english_title: "Attempted murder by car crash against gang"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44224/attempted-murder-by-car-crash-against-gang"
published_at: "2022-05-22T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628992ffcb538_Screenshot_20220522-070239.png"
keywords: []
---

# മഞ്ചേശ്വരത്ത് എക്സൈസ് സംഘത്തിന് നേരെ കാറിടിപ്പിച്ചു വധശ്രമം

> **Lead Summary:** **കാസർകോട്**: മഞ്ചേശ്വരത്ത് സോങ്കാറിൽ പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് നേരെ ആക്രമണം. കാർ ഇടിച്ച് അപാ‌യപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ എൻ. വി, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്ക് പരിക്കേറ്റു.

## Article Content

**കാസർകോട്**: മഞ്ചേശ്വരത്ത് സോങ്കാറിൽ പട്രോളിങ് നടത്തുകയായിരുന്ന എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് നേരെ ആക്രമണം. കാർ ഇടിച്ച് അപാ‌യപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ എൻ. വി, എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്ക് പരിക്കേറ്റു.

വാഹനപരിശോധനയ്ക്കിടെ കാറിലെത്തിയ രണ്ടുപേർ എക്സൈസ് സംഘത്തിന്റെ വാഹനത്തിൽ മന:പൂർവം ഇടിച്ചു കയറ്റുകയായിരുന്നു. വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്ക് നിസാര പരിക്കേറ്റു. ഇവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44224/attempted-murder-by-car-crash-against-gang)