---
title: "അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക നിയമനം"
english_title: "Temporary appointment of Assistant Professor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44234/temporary-appointment-of-assistant-professor"
published_at: "2022-05-22T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289a14b45604_images (4).png"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസർ താൽക്കാലിക നിയമനം

> **Lead Summary:** **കണ്ണൂർ: **ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കുയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെയ് 24, 25, 26 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജിൽ ഇന്റർവ്യു നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

## Article Content

**കണ്ണൂർ: **ഐഎച്ച്ആർഡിയുടെ കീഴിൽ പട്ടുവം കുയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മെയ് 24, 25, 26 തീയതികളിൽ രാവിലെ 10 മണി മുതൽ കോളേജിൽ ഇന്റർവ്യു നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

24ന് അസിസ്റ്റന്റ് പ്രൊഫസർ ഇലക്ട്രോണിക്സ്-യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം (എം എസ് സി/എം ടെക്) നെറ്റ് ഉള്ളവർക്ക് മുൻഗണ. ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്-യോഗ്യത 60 ശതമാനം മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ബി എസ് സി ഇലക്ട്രോണിക്സ്.

25 ന് അസിസ്റ്റന്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ്-യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദം (എം എസ് സി/എം സി എ/എം ടെക്) നെറ്റ് ഉള്ളവർക്ക് മുൻഗണ. 26ന് അസിസ്റ്റന്റ് പ്രൊഫസർ കോമേഴ്സ്-യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് ഉള്ളവർക്ക് മുൻഗണന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44234/temporary-appointment-of-assistant-professor)