---
title: "മദ്രസാ പാഠ്യ പദ്ധതിയിൽ ശാസ്ത്ര, സാങ്കേതിക വൈജ്ഞാനിക മേഖലകൾ കൂടി സമന്വയിപ്പിക്കണം"
english_title: "The madrasa curriculum should also integrate the fields of science and technology"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44236/the-madrasa-curriculum-should-also-integrate-the-fields-of-science-and-technology"
published_at: "2022-05-22T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289a2ec8603e_Picsart_22-05-22_08-10-46-813.jpg"
keywords: []
---

# മദ്രസാ പാഠ്യ പദ്ധതിയിൽ ശാസ്ത്ര, സാങ്കേതിക വൈജ്ഞാനിക മേഖലകൾ കൂടി സമന്വയിപ്പിക്കണം

> **Lead Summary:** **ഇരിക്കൂർ: **മതവിജ്ഞാനം നുകരാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ആധുനിക സൗകര്യങ്ങളും സ്മാർട്ട് ക്ലാസ് മുറികളും ഒരുക്കുന്നതോടൊപ്പം മദ്രസാ പാഠ്യ പദ്ധതിയിൽ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകൾ കൂടി സമന്വയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ പറഞ്ഞു.

## Article Content

**ഇരിക്കൂർ: **മതവിജ്ഞാനം നുകരാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ആധുനിക സൗകര്യങ്ങളും സ്മാർട്ട് ക്ലാസ് മുറികളും ഒരുക്കുന്നതോടൊപ്പം മദ്രസാ പാഠ്യ പദ്ധതിയിൽ ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകൾ കൂടി സമന്വയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അധ്യക്ഷൻ സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങൾ പറഞ്ഞു.

ബ്ലാത്തൂരിൽ പുതുതായി' നിർമിച്ച തർബിയത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ കെട്ടിടം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം. മദ്രസാ സംവിധാനം അടിമുടി ശാസ്ത്രീയ മാക്കണമെന്നും ശാസ്ത്ര വിജ്ഞാന മാധ്യമങ്ങൾ ഇലാഹിയാവുകയും ചെയ്യണം. സമ്പന്നർ അവരുടെ സമ്പത്തിൽ നിന്ന് ഒരു ഭാഗം ദീനിൻ്റെ വളർച്ചക്കും വ്യാപനത്തിനും ചിലവാക്കി ഹൃദയത്തെ വിശുദ്ധമാക്കണം അല്ലാഹുവിരോധിച്ച എല്ലാ കാര്യങ്ങളിൽ നിന്നും പൂർണമായി ഒഴിഞ്ഞു നിന്ന് ഈമാനിനെ വർധിപ്പിക്കാനും മതചിഹ്നങ്ങളോട്ടം സ്ഥാപനങ്ങളോടും എപ്പോഴും ബഹുമാനവും ആദരവും കാണിക്കണമെന്നും പൂർവ്വികരുടെ മാതൃകകൾ പൂർണമായി 'പിന്തുടർന്ന് ജീവിതം ചിട്ടപ്പെട്ടു ത്തി സ്വർഗാവകാശികളിൽഎത്താൻ ശ്രമിക്കണമെന്നും ജിച്ചി തങ്ങൾ ഓർമിപ്പിച്ചു.മഹല്ല് പ്രസിഡൻ്റ് കെ.കെ.അബ്ദുല്ല ഹാജി അധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തകൻ പി.കെ.അബൂബക്കർ ഹാജിയെ ജില്ലിതങ്ങൾ ചടങ്ങിൽ ഉപഹാരം ആദരിച്ചു.

> മദ്രസ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് നട ന്നപൊതുസമ്മേളനം അസ്ലം തങ്ങൾ അൽമശ്ഹൂർ ഉദ്ഘാടനം ചെയ്തു." മത സൗഹാർദം മദ്രസകളുടെ പങ്ക് " എന്ന വിഷയത്തിൽ നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.മൗലവി അബ്ദുസമദ് മുട്ടം, മുനീർ ബാഖവി, ഉസ്താദ് യഹ് യ ബാഖവി പുഴക്കര, അൽത്താഫ് ഹുസൈൻ അർഷാദി, കെ.മേ മിഹാജി, വി.വി. താഹിർ, എ.സി.ഫൈസൽ എന്നിവർ സംസാരിച്ചു.എ.സി.മുനമ്മദ് സുബിന് ഖിറാഅത്ത് നടത്തി. ചിത്രം.. ബ്ലാത്തൂർ തർബിയത്തുൽ ഉലും ഹയർ സെക്കണ്ടറി മദ്രസയുടെ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് കൊണ്ട് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംസാരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44236/the-madrasa-curriculum-should-also-integrate-the-fields-of-science-and-technology)