---
title: "രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു"
english_title: "Covid 19 update india oct 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4424/covid-19-update-india-oct-10"
published_at: "2021-10-10T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616294274854c_images - 2021-10-08T180118.151.jpeg"
keywords: []
---

# രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു

> **Lead Summary:** **

## Article Content

**

ന്യൂഡല്‍ഹി**: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​.

214 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ഇതുവരെ 4,50,589 പേരാണ്​ രാജ്യത്ത്​ മഹാമാരി ബാധിച്ച്‌​ മരിച്ചത്​.

23,624 പേര്‍ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 3.32 കോടിയാളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്​. 97.99 ആണ്​ രോഗമുക്തി നിരക്ക്​.

രാജ്യത്ത്​ നിലവില്‍ ചികിത്സയില​ുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാര്‍ച്ചിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. ഇതുവരെ ഇന്ത്യ 94.70 കോടി ഡോസ്​ വാക്​സിന്‍ നല്‍കിക്കഴിഞ്ഞു. 19 സംസ്​ഥാനങ്ങളോട്​ വാക്​സിനേഷന്‍ വേഗത കൂട്ടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ്​ മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4424/covid-19-update-india-oct-10)