---
title: "പുഴക്കര ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടനം ഇന്ന്"
english_title: "Puzhakkara Shihab Thangal mansion inaugurated today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44255/puzhakkara-shihab-thangal-mansion-inaugurated-today"
published_at: "2022-05-22T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289c566ec9c4_Picsart_22-05-22_10-21-14-382.jpg"
keywords: []
---

# പുഴക്കര ശിഹാബ് തങ്ങൾ സൗധം ഉദ്ഘാടനം ഇന്ന്

> **Lead Summary:** **ഇരിട്ടി**: വിളക്കോട് പുഴക്കര ശാഖ മുസ്ലിം ലീഗ് ഓഫിസിനായി നിർമ്മിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സൗധം ഇന്ന് വൈകുന്നേരം 3 ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**ഇരിട്ടി**: വിളക്കോട് പുഴക്കര ശാഖ മുസ്ലിം ലീഗ് ഓഫിസിനായി നിർമ്മിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സൗധം ഇന്ന് വൈകുന്നേരം 3 ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി നിർവ്വഹിക്കും. സണ്ണി ജോസഫ് എം എൽ എ, ജില്ലാ സെക്രട്ടറി കരിം ചേലേരി, മനാഫ് അരിക്കോട് പ്രസംഗിക്കും, വൈകുന്നേരം 7 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നവാസ് പാലേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേലായുധൻ തുടങ്ങിയവർ പ്രസംഗിക്കും. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി - വനിതാ സമ്മേളനവും നടക്കും. പത്രസമ്മേളനത്തിൽ കെ.വി.റഷീദ്, മൊയ്തീൻ ചാത്തോത്ത്, സി.എച്ച്. ശിഹാബ്, ടി.പി. റഫീക്ക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44255/puzhakkara-shihab-thangal-mansion-inaugurated-today)