---
title: "സ്വാന്തന സ്പർശവുമായി ശിവാനന്ദ്; മരണത്തെ മുഖാമുഖം കണ്ട പട്ടിക്കുഞ്ഞ് ജീവിതത്തിലേക്ക്"
english_title: "Shivanand with a touch of freedom To the puppy who saw death face to face"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44283/shivanand-with-a-touch-of-freedom-to-the-puppy-who-saw-death-face-to-face"
published_at: "2022-05-22T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289e82331d6a_Picsart_22-05-22_11-31-32-631.png"
keywords: []
---

# സ്വാന്തന സ്പർശവുമായി ശിവാനന്ദ്; മരണത്തെ മുഖാമുഖം കണ്ട പട്ടിക്കുഞ്ഞ് ജീവിതത്തിലേക്ക്

> **Lead Summary:** ആരോരുമില്ലാതെ ദേഹത്ത് മുഴുവൻ ഉണങ്ങാത്ത വ്രണങ്ങളും, നരകിക്കുന്ന വേദനയുമായി മരണത്തെ മുഖാമുഖം നോക്കിനിന്ന പട്ടിക്കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അധികൃതരും കപട മൃഗ സ്നേഹികളും ഈ മിണ്ടാപ്രാണിയെ കൈയ്യൊഴിഞ്ഞപ്പോൾ സാന്ത്വന സ്പർശവുമായി എത്തിയത് ശിവാനന്ദ് ആർ പ്രഭു എന്ന സാമൂഹ്യപ്രവർത്തകൻ. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് ബസ് ഗ്യാരേജിൽ ആഴ്ചകളോളം ഉറങ്ങാത്ത സ്വപ്നങ്ങളുമായി നരകിച്ചു കഴിയുകയായിരുന്ന പട്ടിക്കുഞ്ഞ് ജീവിതത്തിലേക്ക് കടന്നു വരുന്നു.

## Article Content

ആരോരുമില്ലാതെ ദേഹത്ത് മുഴുവൻ ഉണങ്ങാത്ത വ്രണങ്ങളും, നരകിക്കുന്ന വേദനയുമായി മരണത്തെ മുഖാമുഖം നോക്കിനിന്ന പട്ടിക്കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. അധികൃതരും കപട മൃഗ സ്നേഹികളും ഈ മിണ്ടാപ്രാണിയെ കൈയ്യൊഴിഞ്ഞപ്പോൾ സാന്ത്വന സ്പർശവുമായി എത്തിയത് ശിവാനന്ദ് ആർ പ്രഭു എന്ന സാമൂഹ്യപ്രവർത്തകൻ. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് ബസ് ഗ്യാരേജിൽ ആഴ്ചകളോളം ഉറങ്ങാത്ത സ്വപ്നങ്ങളുമായി നരകിച്ചു കഴിയുകയായിരുന്ന പട്ടിക്കുഞ്ഞ് ജീവിതത്തിലേക്ക് കടന്നു വരുന്നു.

ഇന്നലെവരെ സ്വന്തമായി വലിയ ഒന്ന് അനങ്ങാൻ പോലും കഴിയാതിരുന്ന മിണ്ടാപ്രാണിക്ക് ഇത് പുനർജന്മം. ആഴ്ചകളോളം പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് ബസ് ഗ്യാരേജിൽ നരകിച്ചു കഴിയുകയായിരുന്ന പട്ടിക്കുഞ്ഞിനെ ബന്ധപ്പെട്ട അധികൃതരും, സെലക്ടീവ് മൃഗസ്നേഹികളും കൈയ്യൊഴിഞ്ഞപ്പോൾ ആ മിണ്ടാപ്രാണികൾക്ക് സാന്ത്വന സ്പർശവുമായി എത്തിയത് പയ്യന്നൂരിലെ പ്രമുഖനായ സാമൂഹ്യ, സന്നദ്ധ പ്രവർത്തകരും, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ ശിവാനന്ദ ആർ പ്രഭു ആയിരുന്നു. ആ മിണ്ടാപ്രാണിയുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തന്റെ സുഹൃത്തും, സാമൂഹ്യപ്രവർത്തകനുമായ ഹരിഗോവിന്ദ നാഥിന്റെ സഹായത്തോടെ അതിനെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

ഒരാഴ്ചയോളം ഭക്ഷണമോ വെള്ളമോ ലഭിക്കാതിരുന്ന വയറിന് അമൃതെന്ന പോലെ രുചികരമായ ഭക്ഷണം നൽകി. ഉണങ്ങാത്ത മുറിവുകളിൽ മരുന്ന് വെച്ച് കെട്ടി. ഒടുവിൽ വേദനയിൽ നിന്ന് മോചനം ലഭിക്കുവാനായി സാന്ത്വനസ്പരസമേകി.തന്റെ ജീവനും, ജീവിതവും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യ സ്നേഹികളെ ആ പാവം മിണ്ടാ പ്രാണി സ്നേഹത്തോടെ നോക്കി. സ്വന്തം കൂട്ടത്തിൽ പെട്ട ഒരു പ്രാണിക്ക് അപായം സംഭവിച്ചു എന്നറിഞ്ഞു അവിടെയെത്തിയ മറ്റൊരു പട്ടി, അപകടമുണ്ടായാൽ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം നോക്കി പോകുന്ന മനുഷ്യർക്ക് നേരെയുള്ള ചോദ്യ ചിഹ്ന്മായി മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44283/shivanand-with-a-touch-of-freedom-to-the-puppy-who-saw-death-face-to-face)