---
title: "മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗം ടി.ഉണ്ണികൃഷ്ണനെ ആദരിച്ചു "
english_title: "Malabar Devaswom Board Area Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/44288/malabar-devaswom-board-area-committee"
published_at: "2022-05-22T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6289f184d152b_Picsart_22-05-22_13-45-53-047.png"
keywords: []
---

# മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി അംഗം ടി.ഉണ്ണികൃഷ്ണനെ ആദരിച്ചു 

> **Lead Summary:**  **ചൊക്ലി: **മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മേനപ്രത്തെ ടി.ഉണ്ണികൃഷ്ണന് സ്വീകരണവും ആദരവും നൽകി.മേനപ്രം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര ചെയർമാനാണ് ടി.ഉണ്ണികൃഷ്ണൻ.

## Article Content

 **ചൊക്ലി: **മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മേനപ്രത്തെ ടി.ഉണ്ണികൃഷ്ണന് സ്വീകരണവും ആദരവും നൽകി.മേനപ്രം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര ചെയർമാനാണ് ടി.ഉണ്ണികൃഷ്ണൻ.

മേനപ്രം ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്ര ട്രസ്റ്റി ബോർഡ്, കമ്മിറ്റി ഭാരവാഹികൾ, ജീവനക്കാർ എന്നിവർ ചേർന്ന് സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് എക്സികുട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.ദിനരാജ് അധ്യക്ഷത വഹിച്ചു. ജീർണ്ണോദ്ധാരണ കമ്മിറ്റി പ്രസിഡണ്ട് പി.ഭാസ്കരൻ ,ബ്രഹ്മശ്രീ തെക്കില്ലം ശങ്കരൻ നമ്പൂതിരി ,കെ.ബാബു രാജൻ, പി.പി.സന്തോഷ്, ശ്രീധരൻ താഴ്ത്തിലേരി, സി.എം.ബാലകൃഷ്ണൻ, കെ.രാജൻ മാസ്റ്റർ, വി.പി.ഷാജിൽ,കണ്ടിയിൽ പ്രേമൻ, കെ.എം.ഗംഗാധരൻ മാസ്റ്റർ, ക്ലാർക്ക്ടി .ഷാജൻ എന്നിവർ സംസാരിച്ചു.ടി.ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/44288/malabar-devaswom-board-area-committee)